Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാൻ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്മാനിൽ നിര്യാതനായി. മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) ആണ് മരിച്ചത്. എട്ടു വർഷത്തോളമായി ഇവിടെ പ്രവാസിയാണ്. നാലു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
പിതാവ്: കാര്യംതൊടി അബൂബക്കർ ഹാജി. മാതാവ്: ആമിന പുല്ലൂർശ്ശൻ. ഭാര്യ: നൂർജഹാൻ ചക്കിങ്ങൽത്തൊടി. സഹോദരി: തസ്നി.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.