കുറ്റ്യാടി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ദുബൈയിൽ നിര്യാതനായി. തൊട്ടിൽപാലം സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ച അസ്ലം ദുബൈ ഹോസ്പിറ്റലിൽ വെറ്റിലേറ്ററിൽ കഴിയവേയാണ് മരണം.

റാശിദിയ്യയിൽ ബിസിനസ് നടത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. കാര്യപ്പറമ്പത്ത് പരേതനായ ആലിയുടെയും പാത്തുവിന്‍റെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ. സഹോദരങ്ങൾ: ജമീല, സുഹറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.

Tags:    
News Summary - A native of Kuttiady passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.