Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ഷാർജയിൽ നിര്യാതനായി. രാവിലെ ജോലിക്ക് പോകാനായി കുളിക്കവേ ബാത്ത് റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഷാർജ റോളയിൽ പർദ്ദ ഷോപ്പ് നടത്തി വരികയായിരുന്നു.
മൂന്ന് ദിവസം മുൻപാണ് ഭാര്യയും മക്കളും യു.എ.ഇയിൽ എത്തിയത്. ഭാര്യ സലീന. മക്കൾ: റബിൻ ജാസ്, ഹവ്വ, മാഷിത. പിതാവ്: പരേതനായ കുട്ടിയാത്ത. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: മഹമ്മൂദ്, കരീം, മുസ്തഫ, യൂസുഫ്, സുബൈർ. സഹോദരി: നഫീസ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.