Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ നിര്യാതനായി. കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ മൂസയുടെ മകൻ ഫാഹിദ് പള്ളിപ്പറത്ത്(45) ആണ് താമസ സ്ഥലത്ത് മരിച്ചത്. അബൂദബി പൊലീസ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. അബൂദബി കണ്ണൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫസൽ എളയാവൂർ സഹോദരനാണ്. മാതാവ്: അസ്മ. ഭാര്യ: ഫനീഷ. മക്കൾ: ഫാസ്, ഫഹ്‌യ. മറ്റു സഹോദരങ്ങൾ: ഫസൽ, ഫർസാന, ഫഹ്‌മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.