അജ്മാന്‍ ഹമീദിയയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ അപകടം
Posted On
date_range Updated On
date_range ട്രക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു
അജ്മാന്‍: ട്രക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു. അജ്മാന്‍ ഹമീദിയയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം. ബുധനാഴ്ച രാവിലെ 4.15ന് ഷാര്‍ജ ഭാഗത്തേക്ക് പോയ ട്രക്ക് ഗതി മാറിയതിനെ തുടര്‍ന്ന് 25കാരനായ സ്വദേശി യുവാവ് ഓടിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വാഹനം തലകീഴായി മറിഞ്ഞു.
യുവാവ് വാഹനത്തിനകത്ത് അകപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ അജ്മാൻ സിവിൽ ഡിഫൻസ് വകുപ്പ് യുവാവിനെ വാഹനത്തിൽനിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ട്രാഫിക്, പട്രോളിങ് വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.