ഷാർജ ഇവൻറ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ്
അൽ ഖാസിമി പവലിയനുകൾ സന്ദർശിക്കുന്നു
ഷാർജ: ഷാർജ സർക്കാർ മീഡിയ ബ്യൂറോയുടെ സംരംഭമായ ഷാർജ ഇവൻറ്സ് ഫെസ്റ്റിവൽ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ മജാസ് ആംഫി തിയറ്ററിൽ അതിമനോഹരമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടികൾ അരങ്ങേറുന്നത്. 'സീ ഷാർജ' എന്ന ശീർഷകത്തിൽ നടക്കുന്ന ആഘോഷത്തിന് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒത്തൊരുമിച്ചാണ് ചുക്കാൻ പിടിക്കുന്നത്. ചടങ്ങിൽ 2022ലെ പരിപാടികളുടെ ഔദ്യോഗിക കലണ്ടർ ഉപഭരണാധികാരി പുറത്തിറക്കി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വരും വർഷത്തിലെ വിവിധ പരിപാടികളുടെ പട്ടികയാണ് ഈ കലണ്ടർ.
വിനോദം, സംസ്കാരം, സമ്പദ്വ്യവസ്ഥ, ശാസ്ത്രം, പൈതൃകം, കായികം, കലകൾ തുടങ്ങി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിശദമായ പട്ടിക എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഫെസ്റ്റിവലിെൻറ ഉദ്ഘാടനവേളയിൽ, 'ഷൈനിങ് ഷാർജ' എന്ന ഇമ്മേഴ്സീവ് മ്യൂസിക് വിഡിയോ പ്രദർശിപ്പിച്ചു. കരിമരുന്ന് പ്രയോഗവും തത്സമയ കലാപരിപാടികളും വിനോദ പരിപാടികളും ചടങ്ങിനെ ശ്രദ്ധേയമാക്കി. ഫെസ്റ്റിവലിെൻറ ഉദ്ഘാടന പതിപ്പിൽ പങ്കെടുത്ത വിവിധ സർക്കാർ സ്ഥാപനങ്ങളെ ഉപഭരണാധികാരി ആദരിച്ചു. ഉദ്ഘാടനത്തിന് മുമ്പും ശേഷവും ശൈഖ് അഹമ്മദ് പവലിയനുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.