ദുബൈ: മാലിന്യ സംസ്​കരണത്തിനായി വർസാനിൽ തയാറാക്കുന്ന പ്ലാൻറി​െൻറ നിർമാണം ​ൈശഖ്​ മുഹമ്മദ്​ വിലയിരുത്തി. 400 കോടി ദിർഹം ചെലവഴിച്ച്​ നിർമിക്കുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്​കരണ പ്ലാൻറായിരിക്കും. പരിസ്​ഥിതിക്ക്​ കോട്ടം വരാത്ത രീതിയിലാണ്​ പ്ലാൻറി​െൻറ പ്രവർത്തനം. ദിവസം 5,666 ടണ്ണും വർഷത്തിൽ 19 ലക്ഷം ടണ്ണും മാലിന്യം സംസ്​കരിക്കാൻ ശേഷിയുണ്ട്​. മാലിന്യങ്ങളിൽനിന്ന്​ വർഷത്തിൽ 200 മെഗാവാട്ട്​ വൈദ്യുതിയും ഉൽ​പാദിപ്പിക്കാം. ഇത്​ 1.35 ലക്ഷം കുടുംബങ്ങൾക്ക്​ ഉപകാരപ്പെടുന്ന അത്രയും വൈദ്യുതിയാണ്​ ഉൽ​പാദിപ്പിക്കുന്നത്​. 2023ൽ ആദ്യ ഘട്ടവും തൊട്ടടുത്ത വർഷം പൂർണമായും പദ്ധതി പൂർത്തിയാകും. ദുബൈ മുനിസിപ്പാലിറ്റി ഡയറക്​ടർ ജനറൽ ദാവൂദ്​ അൽ ഹജ്​രി പദ്ധതിയെ കുറിച്ച്​ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.