ദുബൈയിൽ അവധിക്കാലത്ത്​ ജലഗതാഗത മാർഗം ഉപയോഗിക്കുന്നവർ 

പെരുന്നാൾ അവധിക്കാലത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 82 ലക്ഷം പേർ

ദുബൈ: ഇക്കഴിഞ്ഞ ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത് 82 ലക്ഷം യാത്രക്കാരെന്ന്​ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). മെയ് 25 തിങ്കൾ മുതൽ മെയ് 29 വെള്ളി വരെയുള്ള കാലയളവിലെ ഈ യാത്രക്കാരുടെ ഒഴുക്ക്​ റെക്കോർഡ്​ നേട്ടമാണ്​. അവധിക്കാലത്ത് ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലായി 33 ലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബൈ ട്രാം ഉപയോഗിച്ചത് 1,14,300 യാത്രക്കാരാണ്. പൊതുബസുകൾ വഴി 17.3 ലക്ഷം ആളുകളും, ജലഗതാഗത മാർഗങ്ങൾ വഴി 3,04,300 പേരും യാത്ര ചെയ്തു.

ദുബൈ ടാക്സിയും മറ്റ് ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉൾപ്പെടുന്ന ടാക്സി സർവീസുകൾ 23 ലക്ഷം യാത്രക്കാർ ഉപയോഗപ്പെടുത്തി. സ്മാർട്ട് ആപ്പ് വാഹനങ്ങൾ, മണിക്കൂർ അടിസ്ഥാനത്തിലുള്ള വാടക വാഹനങ്ങൾ, ബസ്-ഓൺ-ഡിമാൻഡ് എന്നിവ ഉൾപ്പെടുന്ന ഷെയേർഡ് മൊബിലിറ്റി സേവനങ്ങൾ വഴി 4,02,700 പേരും യാത്ര ചെയ്തു.

Tags:    
News Summary - 8.2 million passengers used public transport during the Eid holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.