ഉമ്മുല്‍ഖുവൈന്‍: ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ പൊലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നുമുതൽ 2023 ജനുവരി ആറുവരെ ഇളവ് പ്രയോജനപ്പെടുത്താം. എന്നാൽ, ഗുരുതര ഗതാഗത നിയമലംഘനം ആനുകൂല്യത്തിന്‍റെ പരിധിയിൽ വരില്ല.ഒക്‌ടോബർ 31നുമുമ്പ് ചുമത്തിയ പിഴകളാണ് ആനുകൂല്യത്തിന്‍റെ പരിധിയില്‍ വരുക.
പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുക, ചുവപ്പ് സിഗ്നല്‍ മറികടക്കുക, വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിലധികം കടക്കുക, അനുമതിയില്ലാതെ വാഹനത്തിന്‍റെ എൻജിനോ ചേസിസോ പരിഷ്കരിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവിധം വാഹനം ഓടിക്കുക തുടങ്ങിയവ ആനുകൂല്യത്തിന്‍റെ പരിധിയിൽ വരില്ല. നേരത്തെ അജ്മാനും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 21 മുതൽ 2023 ജനുവരി ആറ് വരെയുള്ള പിഴകൾക്കാണ് അജ്മാൻ ഇളവ് പ്രഖ്യാപിച്ചത്.
റാസല്‍ഖൈമ: പ്രധാന റോഡുകളുടെ വശങ്ങളില് ക്രമരഹിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. ഇങ്ങനെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരുമെന്ന് റാക് പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി പറഞ്ഞു. എല്ലാ വാഹനങ്ങളും ക്രമരഹിതമായ പാര്‍ക്കിങ് ഒഴിവാക്കണമെന്നും നിയമം കര്‍ശനമായി പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.