രാമചന്ദ്രന്
ദുബൈ: 36 വര്‍ഷമായി യു.എ.ഇയിലുള്ള വടകര സ്വദേശി രാമചന്ദ്രന് ഗള്‍ഫ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സുഹൃത്ത് സംഘടിപ്പിച്ച് നല്കിയ വിസയില്‍ 1988 ജനുവരിയില്‍ ഷാര്‍ജയിലാണ് എത്തിയതെന്ന് രാമചന്ദ്രന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗള്‍ഫ് ന്യൂസ് കമ്പനിയിലായിരുന്നു ആദ്യ ജോലി.
തുടര്‍ന്ന് 15 വര്‍ഷങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി തുടര്‍ന്നു. 24 വര്‍ഷമായി ദുബൈയിലെ ലെയ്സസ് സ്മൈല്‍ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ തുടരുന്ന സേവനം മതിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംതൃപ്തി നല്കുന്ന ജീവിതമാണ് തനിക്കും കുടുംബത്തിനും യു.എ.ഇ സമ്മാനിച്ചത്.
യു.എ.ഇയുടെ അതിശയിപ്പിക്കുന്ന വളര്‍ച്ച നേരില്‍ കാണാനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്ന സോനാപുര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വിധമാണ് പുതുമുഖം കൈവരിച്ചിട്ടുള്ളത്. സേവനം, വടകര എന്‍.ആര്.ഐ കൂട്ടായ്മകളുടെ ഭാഗമായി സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞതും വലിയ സുഹൃദ് വലയം തീര്‍ക്കാന്‍ കഴിഞ്ഞതും ദുബൈ ജീവിതനേട്ടമാണെന്നും രാമചന്ദ്രന് പറയുന്നു.
കോഴിക്കോട് വടകര കുളമുള്ളതില്‍ പരേതരായ കുഞ്ഞിരാമന് - കല്യാണി ദമ്പതികളുടെ മകനാണ് രാമചന്ദ്രന്. ഭാര്യ: സുഭാഷിണി. മക്കള്‍: വിഷ്ണു (അല്‍ഗുറൈര്‍ ദുബൈ), കൃഷ്ണേന്ത് സോനു (നെസ്റ്റോ, റാക്). മരുമകള്‍: ശരണ്യ വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.