???. ???? ??? ????????? ??????? ???? ???????? ????? ??????????

യു.എ.ഇ വിദേശകാര്യ സഹമന്ത്രിയും  സുഷമ സ്വരാജും ചർച്ച നടത്തി

അബൂദബി: യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ്​ ഗർഗാശി​​െൻറ ഇന്ത്യൻ പര്യടനം സമാപിച്ചു. പര്യടനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി. 
സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്​ചയിൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്​തമാക്കുന്നതിനും മേഖലയിലെയും ആഗോളതലത്തിലുമുള്ള വിഷയങ്ങളിൽ സംയുക്​ത പ്രവർത്തനം നടത്തുന്നതിയുമുള്ള വഴികൾ ചർച്ച ചെയ്​തു. ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി ഡോ. അഹ്​മദ്​ അബ്​ദുൽ റഹ്​മാൻ ആൽ ബന്ന സന്നിഹിതനായിരുന്നു. 
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്​ബർ, വിദേശകാര്യ സെക്രട്ടറി ഡോ. വിജയ്​ കുമാർ സിങ്​ എന്നിവരുമായും ഗർഗാശ്​ ചർച്ച നടത്തി. ഇരു രാജ്യങ്ങളിലേക്കുമുള്ള ഉന്നത നേതാക്കളുടെ സന്ദർശനം അന്താരാഷ്​ട്ര പ്രശ്​നങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള സംയുക്​ത പ്രവർത്തനങ്ങളെ ശക്​തിപ്പെടുത്തിയതായി ചർച്ചയിൽ വിലയിരുത്തപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പ്രവർത്തനങ്ങളിൽ ഇത്​ ഏറെ ഗുണകരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കിയതായും ചർച്ചയിൽ പറഞ്ഞു. 
ഇന്ത്യയിലെ യു.എ.ഇ എംബസിയുമായി സഹകരിച്ച്​ ‘ഇന്ത്യയും യു.എ.ഇയും തമ്മിലെ നയതന്ത്ര ബന്ധവും മിഡിലീസ്​റ്റിലെ പ്രതിസന്ധിയും’ വിഷയത്തിൽ ഒബ്​സർവർ റിസർച്ച്​ ഫൗണ്ടേഷൻ (ഒ.ആർ.എഫ്​)  സംഘടിപ്പിച്ച ഫോറത്തിൽ ഡോ. ഗർഗാശ്​ പ​െങ്കടുത്തു. ഒ.ആർ.എഫ്​ ഡയറക്​ടർ സജ്ഞയ്​ ജോഷി, ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി, എംബസി ഉദ്യോഗസ്​ഥർ, വിദേശ രാജ്യങ്ങളുടെ സ്​ഥാനപതിമാർ, ന്യൂഡൽഹിയിലെ അറബ്​ ലീഗ്​ മേധാവി, രാഷ്​ട്രീയ^സാമ്പത്തിക^മാധ്യമ^സാമൂഹിക രംഗങ്ങളിലെ ഗവേഷകർ തുടങ്ങിയവർ പ​െങ്കടുത്തു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടം വലിയ വിഷയമാണെന്നും ഇതാണ്​ യു.എ.ഇ ഇന്ത്യയുമായി സഹകരിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്​ എന്നും ഫോറത്തിൽ സംസാരിക്കവേ ഗർഗാശ്​ പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.