????????? ??????????? ??????????? ????????????? ??????????? ???????? ??. ?????????? ??. ??. ???????? ???????? ???? ???????? ??????????

ബഷീർ മലയാള സാഹിത്യത്തെ തിരുത്തി –സി. രാധാകൃഷ്ണൻ

അബൂദബി: വരമൊഴി എന്ന ഗദ്യഭാഷയിൽ നിന്ന്​ വാമൊഴി എന്ന സംസാരഭാഷയിലേയ്ക്ക് മലയാള സാഹിത്യത്തെ കൊണ്ടുവന്ന വൈക്കം മുഹമ്മദ് ബഷീർ അതുവരെയുണ്ടായിരുന്ന കഥാപാത്ര സങ്കൽപത്തെ ഉടച്ചുവാർത്ത എഴുത്തുകാരനായിരുന്നുവെന്ന് പ്രശസ്​ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ.
അബൂദബി കേരള സോഷ്യൽ സ​െൻറർ സംഘടിപ്പിച്ച ബഷീർ അനുസ്​മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
എഴുത്ത് സാധാരണക്കാർക്ക് അപ്രാപ്യമായ പ്രത്യേക ഭാഷയിൽ വേണമെന്ന ധാരണ ബഷീർ ത​​െൻറ രചനകളിലൂടെ തിരുത്തി.  പറഞ്ഞാൽ തീരാത്ത ഒരു ലോകാത്ഭുതമാണ് വൈക്കം മുഹമ്മദ് ബഷീറെന്നും, അദ്ദേഹം മാങ്കൊസ്​റ്റിൻ മരച്ചുവട്ടിലിരുന്ന് തന്നെ കാണാൻ വരുന്നവരോടൊക്കെ പറഞ്ഞ കാര്യങ്ങൾ പകർത്തിഎഴുതിയിരുന്നുവെങ്കിൽ ലോകത്തിൽ അവസാനിക്കാത്ത സാഹിത്യമായോ, ഇതിഹാസമായോ, ഉപനിഷത്തായോ മാറുമായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച  കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ആലങ്കോട് ലീലാകൃഷ്​ണ​​െൻറ കാവ്യ ജീവിതത്തെ ആധാരമാക്കി ബേബി മൂക്കുതല നിർമ്മിച്ച് റോഷൻ കേശവ് സംവിധാനം ചെയ്ത ‘ഓർമ്മകളുടെ പുസ്​തകം‘ എന്ന ഡോക്യുമ​െൻററി യു.എ.ഇ. എക്സ്​ചേഞ്ച് മീഡിയ ഡയറക്​ടർ കെ. കെ. മൊയ്തീൻ കോയക്ക് നൽകി  സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഡോക്യുമ​െൻററിയെ കുറിച്ച്​ താഹിർ ഇസ്​മായിൽ വിശദീകരിച്ചു. 
സ​െൻറർ പ്രസിഡൻറ്​ എ. കെ. ബീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ഹണി ഭാസ്​കർ, ബേബി മൂക്കുതല എന്നിവർ സംസാരിച്ചു. 
സാഹിത്യവിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ പരിപാടികൾ നിയന്ത്രിച്ചു. കേരള സോഷ്യൽ സ​െൻറർ ജനറൽ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും അസി. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ്​ ചാലിൽ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.