ദുൈബ: ഷാർജ ഏകത സംഘടിപ്പിക്കുന്ന ആറാമത് നവരാത്രി സംഗീതോത്സവം ഇൗ മാസം 21മുതൽ 29 വരെ ഗോൾഡ് സെൻററിനു സമീപത്തെ റയാൻ ഹോട്ടൽ ഒാഡിറ്റോറിയത്തിൽ നടക്കും.
തിരുവനന്തപുരത്ത് നടന്നുവരുന്ന നവരാത്രി മണ്ഡപത്തിെൻറ അതേ ചിട്ടകളോടെയാണ് ഏകത സംഗീതോത്സവം ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർഥികൾ മുതൽ മുതിർന്ന സംഗീത ഗുരുവര്യർ വരെ 250ലേറെ കലാകാർ സംഗീതാർച്ചന നടത്തും.
അഞ്ചാമത് ഏകത പ്രവാസി സംഗീതഭാരതി പുരസ്കാരം സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ചെൈമ്പ, സ്വാതിതിരുന്നാൾ കോളജുകളുടെ മുൻ പ്രിൻസിപ്പാളുമായ പ്രഫ. കുമാര കേരള വർമ്മക്ക് സമ്മാനിക്കും. 500001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബാംഗ്ലൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഹരിഹരൻ എം.ബി, അശോക് എസ്, ഡോ. പ്രഭാവതി പി.എൻ, വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ, ഘടം വിദ്വാൻ തൃപ്പൂണിത്തുറ കെ. കണ്ണൻ, മൃദംഗം വിദ്വാൻ ടി.വി.കെ കമ്മത്ത് തുടങ്ങിയ പ്രമുഖരാണ് അണിനിരക്കുക. സംഗീതോത്സവം www.facebook.com/navarathrimandapam എന്ന ലിങ്ക് മുഖേന ലോകമെനാടും തത്സമയം കാണാനുമാവും.
ഏകത ഉപദേഷ്ടാവ് പി.കെ. സജിത് കുമാർ, പ്രസിഡൻറ് സി.പി. രാജീവ് കുമാർ, പി.കെ. ബാബു, എൻ. ഹരികുമാർ, വിനോദ് നമ്പ്യാർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.