ഷാർജ: യു.എ.ഇയിലെ ആദ്യ ധീര രക്തസാക്ഷിയാണ് സലിം സുഹൈൽ ബിൻ ഖമീസ് . 1971 നവംബർ 30നാണ് ഇറാനിയൻ പട്ടാളക്കാരോട് ഏറ്റുമുട്ടി ഖമീസ് രക്തസാക്ഷിയായത്. യു.എ.ഇ രൂപവത്കരണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായ സമയത്തായിരുന്നു ഇത്. ഇറാൻ കൈയടക്കി വെച്ചിരിക്കുന്ന യു.എ.ഇയുടെ മൂന്ന് ദ്വീപുകളിൽ ഒന്നായ േഗ്രറ്റർ തമ്പിൽ ഇറാൻ പട്ടാളത്തിെൻറ കടന്ന് കയറ്റം ചെറുക്കുന്നതിനിടെയാണ് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന സലിം രക്തസാക്ഷിത്വം വരിച്ചത്. സലിം അടക്കം ആറ് പൊലീസുകാരാണ് സംഭവ സമയം ജോലിയിൽ ഉണ്ടായിരുന്നത്.
റാസൽഖൈമ പതാകയുമായി ധീരോജ്വല ചെറുത്ത് നിൽപ്പാണ് ഇവർ നടത്തിയത്. 18 വയസിലായിരുന്നു സലിം പൊലീസിൽ ചേരുന്നത്. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ഇദ്ദേഹത്തിെൻറ ഖബറടക്കം നടത്തിയത് േഗ്രറ്റർ തമ്പിലായിരുന്നു. റാസൽഖൈമയുടെ ഭാഗമായ േഗ്രറ്റർ, ലെസ്സർ തമ്പുകളും ഷാർജയുടെ അബുമൂസ ദ്വീപുമാണ് ഇറാൻ കൈയടക്കിവെച്ചിരിക്കുന്നത്. ഇത് തിരിച്ച് കിട്ടാൻ യു.എ.ഇ അന്താരാഷ്ട്ര തലത്തിൽ സമർദ്ദം ചെലുത്തി വരികയാണ്. നിരവധി യു.എ.ഇ പൗരൻമാർ ഇപ്പോഴും ഈ മേഖലയിൽ വസിക്കുന്നുണ്ട്. അബുമൂസയിലാണ് കൂടുതൽ താമസക്കാർ.
ഇവിടേക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പുതിയ യാത്ര നൗക അനുവദിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാർ ജനറൽ മാരിടൈം ഉടമ്പടി പൂർത്തിയാക്കി മടങ്ങിയ തക്കം നോക്കിയാണ് ഇറാൻ പട്ടാളം കൈയേറ്റം നടത്തിയത്. തന്ത്രപ്രധാന സമുദ്ര പാതയായ ഹോർമൂസിനോട് ചേർന്നാണ് ഈ മൂന്ന് ദ്വീപുകളും. 12.8 ചതുരശ്ര കിലോമീറ്ററാണ് അബുമൂസയുടെ വിസ്തൃതി. സ്കൂൾ, പള്ളികൾ, പാർപ്പിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. േഗ്രറ്ററിെൻറ വിസ്തൃതി 10.3 ചതുരശ്ര കിലോമീറ്റററും ലെസ്സറിന് രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.