ദുബൈ: ഗൾഫ് മാധ്യമത്തിെൻറയും മീഡിയാ വണ്ണിെൻറയുമെല്ലാം ദുബൈ ഒഫീസുകൾ സ്ഥിതി ചെയ്യുന്ന മീഡിയാ സിറ്റിയിലെ ബി.ബി.സി വേൾഡ് ബിൽഡിങ്ങിനു മുന്നിൽ ഒരു തൈമാവുണ്ട്. ഇൗ വഴിയിലൂടെ കടന്നു പോകുന്നവർ എന്നും പരസ്പരം ചോദിക്കുമായിരുന്നു ഇൗ മാവ് നട്ടതാരെന്ന്. അധിക പേർക്കും അറിയാതിരുന്ന ഇൗ സത്യം വെളിപ്പെട്ടത് മരത്തിൽ കണ്ണിമാങ്ങകൾ തിടംവെച്ചതോടെയാണ്.
മാങ്ങ കണ്ടാൽ കല്ലെറിഞ്ഞും തോട്ടി കെട്ടിയും ഉടനേ വീഴ്ത്തുന്ന ശീലമുള്ള മലയാളികൾ കൈയെത്തും വലിപ്പത്തിൽ കണ്ടാൽ പിന്നെ വെറുതെ വിടുമോ. താൻ നട്ട മരത്തിൽ കണ്ണിനു കുളിരായി തൂങ്ങി നിന്ന കണ്ണി മാങ്ങകൾ ഒാരോ ദിവസവൂം കുറഞ്ഞുവരുന്നതു കണ്ടാണ് അശ്റഫ് സഅ്ലൂക്ക് തുറന്നു പറഞ്ഞത്, അത് താൻ നട്ടതാണെന്ന്. മാവിനോ മാങ്ങക്കോ മേൽ ഉടമാവകാശം സ്ഥാപിക്കാനല്ല, മറിച്ച് അവയെ ഒന്നു വളരാൻ അനുവദിക്കണമെന്നഭ്യർഥിക്കാനാണ് ഇദ്ദേഹം കാര്യം വെളിപ്പെടുത്തിയത്.
എവിടെ നിന്നോ കൊണ്ടു വന്ന മാങ്ങാണ്ടി കുഴിച്ചിട്ടതാണ്. ഏത് ഇനത്തിൽ പെട്ടതാണെന്നൊന്നും അറിയില്ല, കുറെ കാലം വെള്ളമൊഴിച്ച് പരിപാലിച്ചു, പിന്നെയതങ്ങ് എളുപ്പത്തിൽ വലുതായി.ചെറുമാങ്ങകൾ കൊഴിച്ചു കളയുന്നവരെ കണ്ട് ഉപദേശിക്കണമെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരോടും വിവിധ സ്ഥാപനങ്ങളിലെ സുഹൃത്തുക്കളോടും അദ്ദേഹം പലവട്ടം അഭ്യർഥിച്ചു. ചിലരോടൽപ്പം പരുഷമായി തന്നെ പറഞ്ഞു. പലപ്പോഴും തെൻറ ഒഫീസിലിരിക്കുേമ്പാഴും മാങ്ങാ കള്ളൻമാർ വരുന്നുണ്ടോ എന്ന നിരീക്ഷണത്തിലാവും ഇദ്ദേഹം. എന്നിട്ടും മാങ്ങകൾ കുറഞ്ഞു വന്നതോടെ ഇപ്പോൾ മരത്തിൽ ഒരു ബോർഡെഴുതി തൂക്കിയിരിക്കുകയാണ്. ‘‘ ഇൗ ഉണ്ണിമാങ്ങകളെ വളരാൻ അനുവദിക്കു, വലുതായി പഴുത്തു കഴിഞ്ഞാൽ ഇതെല്ലാം നിങ്ങൾക്കുള്ളതാണ്’’ എന്നാണ് ബോർഡിലെ വാചകം. മുന്നറിയിപ്പ് ബോർഡ് വെച്ചത് ഫലം കണ്ട മട്ടാണ്. ഇപ്പോൾ കണ്ണിമാങ്ങകളുടെ എണ്ണം മുൻപത്തേപ്പോലെ കുറയുന്നില്ല. മില്ലനിയം മില്ലനീയർ മാഗസിെൻറ പ്രസാധകനായ അശ്റഫ് സഅ്ലൂക്ക് റെയിൻബോ ശൈഖ് എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഹംദാൻ ആൽ നഹ്യാെൻറ മാധ്യമ ഉപദേഷ്ടാവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.