ഷാര്‍ജ: അല്‍ ഖുലൈല പ്രദേശത്ത് അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ച് ഏഷ്യന്‍ വംശജരായ 35 വയസുള്ള അമ്മയും രണ്ട് വയസുള്ള മകളും മരിച്ചു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പാഞ്ഞ് വന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിനത്തെിയ പൊലീസ് പറഞ്ഞു. മൃതദേഹം കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി. അപകടം വിതച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.