അബൂദബി: മഴ ശാക്തീകരണ ശാസ്ത്രത്തിൽ യു.എ.ഇ നടത്തുന്ന ഗവേഷണങ്ങൾക്ക് ആഗോളാടിസ്ഥാനത്തിൽ മികച്ച പ്രതികരണം. യു.എ.ഇ മഴ ശാക്തീകരണ ശാസ്ത്ര ഗവേഷണ പദ്ധതിക്ക് 68 രാജ്യങ്ങളിൽനിന്നായി 201 പ്രൊേപാസലുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
പദ്ധതി മൂന്നാം ഘട്ടത്തിലാണിപ്പോൾ കഴിഞ്ഞ രണ്ട് ഘട്ടത്തിനുമായി ലഭിച്ച മൊത്തം പ്രൊപോസലുകളിലേറെ കൂടുതലാണ് മൂന്നാം ഘട്ടത്തിന് ലഭിച്ചത്. ഇതുവഴി 316 സ്ഥാപനങ്ങളും 710 ഗവേഷകരും പദ്ധതിയിൽ പങ്കാളികളാകും.
ലോകത്തെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് യു.എ.ഇ നേതൃത്വം നൽകുന്ന നിർലോഭമായ പിന്തുണയാണ് ഇൗ വിജയത്തിന് കാരണമെന്ന് പ്രസിഡൻഷ്യൽകാര്യ സഹമന്ത്രിയും ദേശീയ കാലാവസ്ഥ^ഭൂകമ്പശാസ്ത്ര കേന്ദ്രം ട്രസ്റ്റ് ബോർഡ് ചെയർമാനുമായ അഹ്മദ് ജുമ ആൽ സആബി പറഞ്ഞു. കുറഞ്ഞ വർഷങ്ങൾ കൊണ്ട് മഴ ശാക്തീകരണ ഗവേഷണത്തിൽ വലിയ നേട്ടങ്ങളാണ് യു.എ.ഇ കരസ്ഥമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.