പുതുക്കിയ യോഗ്യത നിലവിലുള്ള  നഴ്​സുമാർക്ക്​ ബാധകമല്ല

അബൂദബി: യു.എ.ഇയിലെ നഴ്സിങ് ജോലിക്കുള്ള യോഗ്യത മൂന്നര വർഷം ൈദർഘ്യമുള്ള നഴ്സിങ്^മിഡ്വൈഫറി ഡിപ്ലോമയായി പുതുക്കി നിശ്ചയിച്ചത് നിലവിൽ ജോലി ചെയ്യുന്നവർക്ക് ബാധകമല്ല. ഇന്ത്യൻ സർക്കാറി​െൻറ അന്വേഷണത്തെ തുടർന്ന് യു.എ.ഇ ആരോഗ്യ^പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
നിലവിലുള്ളവർക്ക് പുതുക്കിയ നിയമ പ്രകാരമുള്ള യോഗ്യത ബാധകമല്ലെന്നും അവരുടെ തൊഴിൽ കരാർ പുതുക്കുന്നതിൽപുതുക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്നും ഇന്ത്യൻ ആരോഗ്യ സഹമന്ത്രി ഫഗാൻ സിങ് കുലാസ്തേ ലോക്സഭയെ അറിയിച്ചു. അസിസ്റ്റൻറ് നഴ്സുമാരായി പ്രവർത്തിക്കുന്നവർക്ക് അവരുടെ തസ്തികയിൽ ശമ്പളത്തിൽ ഒരു കുറവുമില്ലാതെ രജിസ്റ്റേഡ് നഴ്സുമാരെ പോലെ തന്നെ തുടരാം. എല്ലാ രാജ്യക്കാർക്കും ഇൗ ആനുകൂല്യം ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
2014ൽ േയാഗ്യത പുതുക്കി നിശ്ചയിച്ച് ഉത്തരവിറങ്ങിയത് മുതൽ യു.എ.ഇയിൽ േജാലി ചെയ്യുന്ന നഴ്സുമാരിൽ പലരും ആശങ്കയിലായിരുന്നു. മൂന്നര വർഷത്തിൽ കുറവുള്ള ഡിപ്ലോമ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ കരാർ പുതുക്കി കിട്ടില്ലേയെന്ന സംശയമായിരുന്നു ഇവരെ പ്രയാസത്തിലാക്കിയിരുന്നത്. 
ഇൗ ആശങ്കയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.