റാസല്‍ഖൈമ: പ്രേതബാധിതമെന്ന അന്ധവിശ്വാസത്താല്‍ വീടുകളുള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട അല്‍ ജസീറ അല്‍ ഹംറ ഗ്രാമത്തില്‍ കുടിയേറിയ യഥാര്‍ഥ ഭൂതത്താന്‍മാര്‍ മാലിന്യം. പ്രദേശം മാലിന്യം നിറഞ്ഞ് നശിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
ഗ്രാമം സന്ദര്‍ശിക്കാനത്തെുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യമാണ് ഇവിടെ കുന്നുകൂടുന്നത്.
ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ രാപാര്‍ത്താണ് പലരും മടങ്ങുന്നത്. അവര്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളും പ്ളാസ്റ്റിക് സഞ്ചികളും പാനീയകുപ്പികളുമാണ് ഈ ഗ്രാമത്തിന്‍െറ പുതിയ പേടിസ്വപ്നമായി മാറുന്നത്. യു.എ.ഇയില്‍ മാലിന്യനിക്ഷേപം ഭീതിതമായി വര്‍ധിക്കുന്ന പ്രദേശമായി റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറ മാറുകയാണ്. എമിറേറ്റ്സ് പരിസ്ഥിതി സംഘം 2015 ഡിസംബറില്‍ നടത്തിയ ശുചീകരണ പ്രവൃത്തിയില്‍ 1.8 ടണ്‍ മാലിന്യമാണ് അല്‍ ജസീറ അല്‍ ഹംറയില്‍നിന്ന് ഒഴിവാക്കിയത്. 2014ല്‍ ഇത് രണ്ട് ടണ്‍ ആയിരുന്നു.
യു.എ.ഇയില്‍ മൊത്തം പ്രതിവര്‍ഷം 2.75 കോടി ടണ്‍ മാലിന്യം ഉണ്ടാകുന്നതായാണ് കണക്ക്. ഇതില്‍ 12 ശതമാനം മാത്രമേ പുന$ചംക്രമണത്തിന് വിധേയമാക്കുന്നുള്ളൂ. എമിറേറ്റ്സ് പരിസ്ഥിതി സംഘം 15 വര്‍ഷമായി രാജ്യത്ത് ശുചീകരണ യജ്ഞം നടത്തുന്നു. ഇത്രയും വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏഴ് എമിറേറ്റുകളിലെയും 123,785 പേര്‍ പടെുത്തു. 2015ല്‍ യു.എ.ഇയില്‍നിന്ന് മൊത്തമായി 79,000 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. 2014ല്‍ ഇത് 94,000 ടണ്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.