യു.എ.ഇയിലെ എല്ലാ വിമാനങ്ങളിലും സാംസങ് ഗാലക്സി നോട്ട് -7 വിലക്കി

അബൂദബി: ഇത്തിഹാദ്, ഫൈ്ള ദുബൈ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ സാംസങ് ഗാലക്സി നോട്ട് -7 മൊബൈല്‍ ഫോണ്‍ രാജ്യത്തെ എല്ലാ വിമാനങ്ങളിലും നിരോധിച്ചുകൊണ്ട് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) ഉത്തരവിട്ടു. ഫോണിന്‍െറ ബാറ്ററിക്ക് തീപിടിക്കുന്നുണ്ടെന്നും പൊട്ടിത്തെറിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. വിമാനങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് -7 മൊബൈല്‍ ഫോണ്‍ ഓണാക്കാനോ അവ ബാഗേജുകളില്‍ സൂക്ഷിക്കാനോ പാടില്ളെന്ന് ജി.സി.എ.എ ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് ആല്‍ സുവൈദി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇത്തിഹാദ്, ഫൈ്ള ദുബൈ വിമാനക്കമ്പനികള്‍ ഈ മോഡല്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സാംസങ് ഗാലക്സി നോട്ട് -7 കമ്പനി തിരിച്ചുവിളിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും അതിന്‍െറ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനും വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചിരുന്നു.
ആഗസ്റ്റ് ഒന്ന് മുതലാണ് നോട്ട് 7 വില്‍പനയാരംഭിച്ചത്. വില്‍പനയാരംഭിച്ച ഒമ്പത് രാജ്യങ്ങളില്‍ ഒന്നായ യു.എ.ഇയില്‍ ഫോണ്‍ മൂലമുള്ള അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.