അബൂദബി: സബ്സിഡിയില്ലാത്ത പാലചകവാതക സിലിണ്ടറുകളൂടെ സെപ്റ്റംബര്‍ മാസത്തെ വില അഡ്നോക് പ്രഖ്യാപിച്ചു. 11.34 കിലോഗ്രോം സിലിണ്ടറിന് (25 പൗണ്ട്) മൂന്ന് ദിര്‍ഹം വര്‍ധിച്ച് 46 ദിര്‍ഹമായി. കഴിഞ്ഞ മാസം 43 ദിര്‍ഹമായിരുന്നു. 22.68 കിലോഗ്രാം (50 പൗണ്ട്) സിലിണ്ടര്‍ വില 86 ദിര്‍ഹത്തില്‍നിന്ന് 92 ദിര്‍ഹമായി കൂടി. ആറ് ദിര്‍ഹമാണ് കൂടിയത്. ഉപഭോക്താക്കളുടെ താല്‍പര്യം കണക്കിലെടുത്ത് വിദഗ്ധ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഓരോ മാസവും സിലിണ്ടര്‍ വില നിശ്ചയിക്കുന്നതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സഈദ് മുബാറക് ആല്‍ റഷ്ദി പറഞ്ഞു. ആഗോളാടിസ്ഥാനത്തിലുള്ള വിലമാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് യു.എ.ഇയിലും വില തീരുമാനിക്കുന്നത്.
റഹാല്‍ ഇ-വാതക കാര്‍ഡുള്ള സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് 11.34 കിലോഗ്രോം സിലിണ്ടര്‍ 20 ദിര്‍ഹത്തിനും 22.68 കിലോഗ്രാം സിലിണ്ടര്‍ 30 ദിര്‍ഹത്തിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.