നടന്നത് ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം

ദുബൈ: അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന് 40 സെക്കന്‍ഡിനകം രണ്ട് തീയണക്കല്‍ വാഹനങ്ങള്‍ വിമാനത്തിനടുത്തത്തെി. 12.38നാണ് വിമാനം നിരങ്ങിനീങ്ങി നിന്നത്. 12.39ന് തീയണക്കാനുള്ള രാസദ്രാവകം ചീറ്റിത്തുടങ്ങി. വലതുവശത്തെ തീ അല്‍പം ശമിച്ചപ്പോള്‍ കുറച്ചുപേര്‍ യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. യാത്രക്കാര്‍ പുറത്തിറങ്ങി 500 മീറ്റര്‍ അകലെയുള്ള വിമാന അറ്റകുറ്റപണി കേന്ദ്രത്തിലത്തെി വിശ്രമിച്ചു. 

ഇതിനകം ആറ് തീയണക്കല്‍ വാഹനങ്ങള്‍ കൂടി വിമാനത്തിനടുത്തത്തെിയിരുന്നു. ആദ്യമത്തെിയ രണ്ട് വാഹനങ്ങളിലെ വെള്ളം തീര്‍ന്നപ്പോള്‍ നിറക്കാനായി പോയി. രണ്ട് ഉദ്യോഗസ്ഥര്‍ ഈ സമയം വിമാനത്തിന് സമീപമുണ്ടായിരുന്നു. ഇന്ധന ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് അപ്പോഴാണ്. രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജാസിം അല്‍ ബലൂഷി മരിച്ചു.

ഫയര്‍ കമാന്‍ഡറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ദുബൈ സിവില്‍ ഡിഫന്‍സിന്‍െറ ആദ്യ വാഹനം ഒമ്പത് മിനിറ്റിനകം സ്ഥലത്തത്തെി. വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് നിരവധി തവണ വാഹനങ്ങള്‍ നിറച്ച് തിരിച്ചത്തെി. 16 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും അണച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം വിമാനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. റണ്‍വേയിലെ 12 ഏറോഡ്രോം ലൈറ്റുകളും ഏഴ് സൂചനാ ബോര്‍ഡുകളും അപകടത്തില്‍ തകര്‍ന്നു. റണ്‍വേക്കും സാരമായ കേടുപാടുകള്‍ പറ്റി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.