അല്‍ഐന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള കന്നുകാലി വരവ് നിലച്ച് വില വര്‍ധിച്ചിട്ടും അല്‍ഐന്‍ കാലിച്ചന്തയില്‍ വന്‍തിരക്ക്. ബലി അറുക്കുന്നതിനുള്ള കാലികള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. 500 മുതല്‍ 1000 വരെ ദിര്‍ഹമാണ് ആടുകള്‍ക്ക് വില. കാളകള്‍ക്കും പശുക്കള്‍ക്കും ഇതുപോലെ വന്‍ വിലവര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 2500 മുതല്‍ 15,000 വരെ ദിര്‍ഹമാണ് ഇവയുടെ വില. മുന്‍ വര്‍ഷങ്ങളില്‍ ഇത് 1500 മുതല്‍ 12,000 വരെ ദിര്‍ഹമായിരുന്നു.
ഇന്ത്യ, സോമാലിയ, ഇറാന്‍, ഒമാന്‍ രാജ്യങ്ങളില്‍നിന്നാണ് മുഖ്യമായും യു.എ.ഇ മാര്‍ക്കറ്റുകളിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, ആറുമാസമായി അല്‍ഐന്‍ നഗരസഭ താല്‍ക്കാലിക ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കാലികള്‍ക്ക് വില വര്‍ധിച്ചത്. യു.എ.ഇ തോട്ടങ്ങളില്‍നിന്നുള്ള കാലികള്‍ ഇപ്പോള്‍ ചന്തയില്‍ സുലഭമാണ്. പാകിസ്താനില്‍നിന്ന് ധാരാളമായി വന്നിരുന്ന കാലികള്‍ക്ക് ആറുവര്‍ഷം മുമ്പാണ് നിരോധം ഏര്‍പ്പെടുത്തിയത്.
എന്നാല്‍, നിരോധം വരുന്നതിന് മുമ്പ് ഇറക്കുമതി ചെയ്ത് സംരക്ഷിക്കുന്ന വിദേശയിനം ആടുമാടുകള്‍ ഇപ്പോഴും ചന്തയിലത്തെുന്നുണ്ട്. ഇവയില്‍ താരതമ്യേന വിലക്കുറവുള്ളത് സോമാലിയന്‍ കാളകള്‍ക്കും ആടുകള്‍ക്കുമാണ്. 60 കിലോയുടെ സോമാലിയന്‍ കാളക്ക് 2500 മുതല്‍ 3000 വരെ ദിര്‍ഹമാണ് വില. എട്ട് കിലോയുള്ള ആടുകള്‍ 500 മുതല്‍ 650 വരെ ദിര്‍ഹത്തിന് ലഭിക്കും. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കടുത്ത വിലവര്‍ധനവിലും സ്വദേശികള്‍ക്ക് ഏറെ പ്രിയം ഇന്ത്യയുടെയും ഒമാന്‍െറയും കാലികളെയാണ്. സലാലയില്‍നിന്നത്തെിച്ച കാളകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇറാനിലെ ജസീറയില്‍നിന്നുള്ള ആടുകള്‍ക്കും ആവശ്യക്കാര്‍ നിരവധി.
അല്‍ഐനിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്വദേശികളുടെ തോട്ടങ്ങളില്‍നിന്ന് ധാരാളം പശുക്കള്‍ വില്‍പനക്കത്തെുന്നുണ്ട്. സ്വദേശി ഉടമസ്ഥര്‍ക്ക് കാലികളെ നേരിട്ട് വില്‍പന നടത്താനുള്ള സൗകര്യം അല്‍ഐന്‍ ചന്തയിലുണ്ട്. ഈ മേഖലയില്‍ ധാരാളം മലയാളികളും കച്ചവടക്കാരായുണ്ട്. വരും ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആടുമാടുകള്‍ എത്തുമെന്നാണ് പ്രതീക്ഷ.
മുന്‍ വര്‍ഷങ്ങളില്‍ മലയാളികളടക്കമുള്ളവര്‍ ചെറു കൂട്ടായ്മകള്‍ രൂപവത്കരിച്ച് ബലിയറുക്കല്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, അടുത്ത കാലത്തായി പൊതുസ്ഥലത്ത് മൃഗങ്ങളെ അറുക്കുന്നത് നഗരസഭ കര്‍ശനമായി നിരോധിച്ചതോടെ പല കൂട്ടായ്മകളും സ്വന്തം നാടുകളിലാണ് ബലിയറുക്കല്‍ നടത്തുന്നത്. അതേസമയം, പകിസ്താന്‍, ബംഗ്ളാദേശ് സ്വദേശികള്‍ ഇപ്പോഴും ഇത്തരം കൂട്ടായ്മകള്‍ സ്വകാര്യമായി സംഘടിപ്പിക്കുന്നുണ്ട്. വിലവര്‍ധിച്ചിട്ടും കച്ചവടത്തില്‍ ഒരു കുറവുമില്ളെന്ന് അല്‍ഐന്‍ മസിയാദ് മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ പാകിസ്താന്‍ സ്വദേശി അബ്ദുറഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.