ദുബൈ: സന്ദര്‍ശക വിസയില്‍ മലയാളികളെ ജോലിക്ക് എത്തിച്ച് യു.എ.ഇയില്‍ വീണ്ടും തട്ടിപ്പ്. പാലക്കാട് സ്വദേശികളായ ഏഴുപേരാണ് ഇക്കുറി തട്ടിപ്പിനിരയായത്. 50,000 മുതല്‍ 65,000 രൂപ വരെ ഈടാക്കിയാണ് ഇവരെ എജന്‍റുമാര്‍ ദുബൈയിലത്തെിച്ചത്. നേരത്തിന് ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുന്ന ഇവര്‍ ഇപ്പോള്‍ തിരികെ യാത്രക്ക് വഴി തേടുകയാണ്.
പത്തനാപുരം കാവശ്ശേരി നിയാസ്, വടക്കഞ്ചേരി ഷാബു, കിഴക്കഞ്ചേരി മനാഫ്, പുതുനഗരം ഹരിദാസ്, മംഗലംഡാം ഷാജി, കൊടുവായൂര്‍ ഷക്കീര്‍, അഷ്റഫ് തുടങ്ങിയവരാണ് തട്ടിപ്പിന് ഇരയായത്. റാസല്‍ഖൈമയിലെ ബേക്കറിയിലെ ജോലിക്കെന്ന വ്യാജേനയാണ് ഇവരെ കഴിഞ്ഞയാഴ്ച ദുബൈയിലത്തെിച്ചത്. എന്നാല്‍, റാസല്‍ഖൈമയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഉമ്മുല്‍ഖുവൈനിലത്തെിച്ച് അവിടുത്തെ ബേക്കറി ഗോഡൗണിലാണ് ഇവര്‍ക്ക് ജോലി നല്‍കിയത്.
നാട്ടിലുള്ളതെല്ലാം വിറ്റ് പെറുക്കിയ പണമാണ് ഇവരില്‍ നിന്ന് ഏജന്‍റുമാര്‍ ഈടാക്കിയത്. പണം കൈപ്പറ്റിയ ഇസ്മായിലും സന്ദര്‍ശക വിസയില്‍ ഇവര്‍ക്കൊപ്പം യു.എ.ഇയിലുണ്ട്. താനും തൊഴിലന്വേഷണത്തിലാണെന്ന് ഇയാള്‍ പറയുന്നു. ബേക്കറി നടത്തിപ്പുകാരന്‍ ആവശ്യപ്പെട്ടത് പ്രകാരം നാട്ടിലെ അസീസ് മുഖേനയാണ് സന്ദര്‍ശക വിസയില്‍ ജോലിക്ക് ആളെ കൊണ്ടുവരുന്നതെന്ന് ഇയാള്‍ സമ്മതിക്കുന്നു.
അഭയകേന്ദ്രം പോലുമില്ലാതെ അലഞ്ഞുതിരിഞ്ഞ് ഷാര്‍ജയിലത്തെിയ ഇവരിപ്പോള്‍ പ്രവാസി ഇന്ത്യ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ഈടാക്കിയ പണം മടക്കി വാങ്ങി ഇവരെ നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഈ സാമൂഹിക പ്രവര്‍ത്തകര്‍.
സന്ദര്‍ശക വിസയില്‍ ആളുകളെയത്തെിച്ച് പണം തട്ടുന്ന വന്‍ റാക്കറ്റ് തന്നെ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നതായി പ്രവാസി ഇന്ത്യ ജനസേവന വിഭാഗം കണ്‍വീനര്‍ ബഷീര്‍ ആലത്ത് പറഞ്ഞു. തുടരെ തുടരെയാണ് ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാകുന്നത്. ഇതിനെതിരെ കേരളത്തില്‍ ബോധവതക്രണം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.