ദുബൈ: ലോകത്തെ ഏറ്റവുമധികം വൈദ്യുതി ലാഭിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ എല്‍.ഇ.ഡി ബള്‍ബ് ദുബൈയില്‍ പുറത്തിറക്കി. ‘ദുബൈ വിളക്ക്’ എന്ന് പേരിട്ട ബള്‍ബ് ദുബൈ നഗരസഭയുടെയും ഫിലിപ്സ് കമ്പനിയുടെയും സംയുക്ത സംരംഭമാണ്.
വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വിറ്റക്സ് പ്രദര്‍ശന നഗരിയിലാണ് ബള്‍ബ് അവതരിപ്പിച്ചത്. ദുബൈയിലെ ഒരുകോടിയോളം പരമ്പരാഗത വിളക്കുകള്‍ മാറ്റി ‘ദുബൈ വിളക്ക്’ സ്ഥാപിക്കും. ഇതിലൂടെ 90 ശതമാനം വൈദ്യുതി ലാഭിക്കാനും 6.40 ലക്ഷം ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലത്തെുന്നത് തടയാനും സാധിക്കുമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
എട്ട് എല്‍.ഇ.ഡി ബള്‍ബുകളാണ് ‘ദുബൈ വിളക്ക്’ ശ്രേണിയിലുള്ളത്. ദുബൈ നഗരസഭയുടെയും ഫിലിപ്സിന്‍െറയും ഏറെ നാള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് ബള്‍ബ് വികസിപ്പിച്ചെടുത്തതെന്ന് ഫിലിപ്സ് ലൈറ്റിങ് മിഡിലീസ്റ്റ് ആന്‍ഡ് തുര്‍ക്കി പ്രസിഡന്‍റ് പൗലോ സെര്‍വിനി പറഞ്ഞു.
ഒരുവാട്ടിന് 200 ലൂമന്‍ പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ലോകത്തെ ആദ്യ എല്‍.ഇ.ഡി വിളക്കാണിത്.
വരുംവര്‍ഷങ്ങളില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും വിളക്കുകള്‍ മാറ്റി ‘ദുബൈ വിളക്ക്’ സ്ഥാപിക്കും. 2021ഓടെ 90 ശതമാനം വൈദ്യുതി ലാഭിക്കാന്‍ ഇതിലൂടെ കഴിയും. സാധാരണ ബള്‍ബുകളെക്കാള്‍ 15 മടങ്ങ് ഈടുനില്‍ക്കുമെന്ന പ്രത്യേകതയും ‘ദുബൈ വിളക്കി’നുണ്ട്്. വിവിധ നിറങ്ങളിലും ആകൃതിയിലും ഈ വര്‍ഷം അവസാനത്തോടെ ദുബൈയില്‍ എല്ലായിടത്തും വിളക്ക് ലഭ്യമാകും.
അടുത്തവര്‍ഷം 20 ലക്ഷം വിളക്കുകള്‍ വിപണിയിലിറക്കും. 2021ഓടെ വിളക്കുകളുടെ എണ്ണം ഒരുകോടിയിലേക്കത്തെിക്കും.
പ്രതിവര്‍ഷം 1000 ഗിഗാവാട്ട് വൈദ്യുതി ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണ വിളക്കുകളേക്കാള്‍ വില കൂടുമെങ്കിലും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതിനാലും വൈദ്യുതി കുറച്ച് മാത്രം ഉപയോഗിക്കുന്നതിനാലും ലാഭകരമായിരിക്കും.
2021ഓടെ വൈദ്യുതി 30 ശതമാനം ലാഭിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം 16 ശതമാനം കുറക്കാനുമുള്ള ദുബൈ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ദുബൈ വിളക്ക്’ കരുത്തുപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.