അബൂദബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം നവംബര്‍ 18ന്

അബൂദബി: അബൂദബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 18ന് വൈകുന്നേരം അഞ്ച് മുതല്‍ കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. ഉത്സവത്തിന്‍െറ ലോഗോ പ്രകാശനവും കൂപ്പണ്‍ വിതരണവും ഇടവക വികാരി ഫാ. ജോസഫ് വാഴയില്‍ നിര്‍വഹിച്ചു.
ശിങ്കാരി മേളം, സംഗീതസന്ധ്യ, വിവിധയിനം നാടന്‍ പലഹാരങ്ങള്‍, ഗൃഹാതുരത്വമുണര്‍ന്ന നാടന്‍ തട്ടുകടകള്‍, കുട്ടികളുടെ ഗെയിം സോണ്‍, അമേരിക്കന്‍ ലേലം എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.
പരിപാടിയുടെ നടത്തിപ്പിന്‍ ജനറല്‍ കണ്‍വീനര്‍ സന്ദീപ് ജോര്‍ജ്, ട്രസ്റ്റി ഷിബി പോള്‍, കണ്‍വീനര്‍മാരായ ബിനു തോമസ്, ഷാജി എം. ജോര്‍ജ്, രാജേഷ് മാത്യു, നെജി പീറ്റര്‍, മൈനു മാത്യു, ജോജിന്‍ അലക്സ് എന്നിവര്‍ നേതൃത്വം നല്‍കുന്ന 501പേരുടെ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.