???? ??.?.?? ?????? ????????????????? ??????? ????????? ??????

സിയ യു.എ.ഇ ഒന്നാം വാര്‍ഷികം

അജ്മാന്‍: ചേന്ദമംഗല്ലൂര്‍ നിവാസികളുടെ പ്രവാസ കൂട്ടായ്മയായ ‘സിയ യു.എ.ഇ’യുടെ ഒന്നാം വാര്‍ഷികം സിയ ഗ്രാമീണം എന്ന പേരില്‍ അജ്മാനിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്നു. ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ ഓണം, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗ്രാമീണം ആഘോഷത്തിന്‍െറ തുടര്‍ച്ചയായി വടംവലി, പഞ്ചഗുസ്തി തുടങ്ങി വിവിധ ഗ്രാമീണ കായിക മത്സരങ്ങളും മെലോഡിയസ് വിങ്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി. 
ദിനേഷ് പച്ചാലില്‍, നിസാം കല്‍ബ, മുഷ്താഖ് ടി.ടി ,സക്കീര്‍ പൊറ്റശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.   സംഘടനയുടെ പുതിയ പ്രസിഡന്‍റായി കബീര്‍ പാലിയില്‍, ജനറല്‍ സെക്രട്ടറിയായി സി.ടി. അജ്മല്‍ ഹാദി, ട്രഷററായി അജീഷ് ഖാന്‍ എന്നിവരും 22 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.