ദുബൈ: ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി യു.എ.ഇയിലെ ജെംസ് സ്കുള്‍ വിദ്യാര്‍ഥികള്‍ ലോകത്തെ ഏറ്റവും വലിയ ചലിക്കുന്ന മനുഷ്യ കൈപത്തി രൂപം ദേശീയ പതാക നിറത്തില്‍ തീര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു.യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െ മൂന്നു വിരല്‍കൊണ്ടുള്ള വിജയമുദ്രയാണ് 2223 വിദ്യാര്‍ഥികള്‍ അണിനിരന്ന് ദേശീയ വര്‍ണത്തില്‍ തീര്‍ത്തത്.
ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂളിലെ പെണ്‍കുട്ടികളായിരുന്നു കൂടുതലും. ആദ്യം തുറന്ന കൈപത്തിയില്‍ അണിനിരന്ന് പിന്നീട് മൂന്നു വിരല്‍ വിജയമുദ്രയിലേക്ക് മാറുകയായിരുന്നു. ഈ രീതിയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രമമാണെന്ന് ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ജെംസ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ലോകറെക്കോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.