റാസല്‍ഖൈമ: രണ്ടാമത് സി.ബി.എസ്.ഇ യു.എ.ഇ ക്ളസ്റ്റര്‍ ഖോ ഖോ ടൂര്‍ണമെന്‍റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റാക് ഇന്ത്യന്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒൗര്‍ ഓണ്‍ ഷാര്‍ജയും കിരീടം ചൂടി. ആവേശകരമായ കലാശ പോരാട്ടത്തില്‍ യഥാക്രമം അജ്മാന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിനെയും റാക് ഇന്ത്യന്‍ സ്കൂളിനെയും പരാജയപ്പെടുത്തിയാണ് റാക് ഇന്ത്യനും ഒൗര്‍ഓണ്‍ ഷാര്‍ജയും ഇന്ത്യയിലെ ഒഡീഷയില്‍ നടക്കുന്ന നാഷനല്‍ ഖോ ഖോ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടിയത്.
മൂന്ന് ദിനങ്ങളിലായി നടന്ന ഖോ ഖോ മല്‍സരം കാണികള്‍ക്ക് ഉദ്വോഗജനകമായ നിരവധി മുഹുര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് പര്യവസാനിച്ചത്. യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 32 ടീമുകളാണ് ഇക്കുറി മല്‍സരത്തിനത്തെിയത്.
അബ്ദുല്‍ ബാസിത്ത് (റാക് ഇന്ത്യന്‍ സ്കൂള്‍) മികച്ച കളിക്കാരനായും സാനിയ കബ്ളി (ഒൗര്‍ ഓണ്‍ സ്കൂള്‍ ഷാര്‍ജ) മികച്ച കളിക്കാരിയായും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കുള്ള ട്രോഫി റാക് ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ എസ്.എ. സലീം ട്രഷറര്‍ മധു നായര്‍ എന്നിവരും റണ്ണേഴ്സ് ട്രോഫി ജന.സെക്രട്ടറി അയൂബ് കോയ ഖാന്‍ ജോ.സെക്രട്ടറി അബ്ദുല്‍റഹീം തുടങ്ങിയവര്‍ വിതരണം ചെയ്തു.
അനൂഷ സമീര്‍ നന്ദി പ്രകാശിപ്പിച്ചു. പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.