ലോകത്തെ ഏറ്റവും വലിയ വിമാനം ദുബൈയിലിറങ്ങി

ദുബൈ: ലോകത്തെ ഏറ്റവും വലിയ വിമാനം ദുബൈ ആല്‍ മക്തൂം വിമാനത്താവളത്തിലിറങ്ങി. 
ബുധനാഴ്ച ഉച്ചക്ക് പറന്നിറങ്ങിയ വിമാനം അടുത്തദിവസം ഇത് ഇറ്റലിയിലേക്ക് പോകും. ഉച്ചക്ക് രണ്ടോടെയാണ് ലോകം കണ്ട ഏറ്റവും വലിയ വിമാനം ദുബൈ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. 
വന്‍ശബ്ദത്തോടെ ജബല്‍അലിയിലെ ആല്‍ മക്തൂം വിമാനത്താളത്തിലെ റണ്‍വേയില്‍ വിമാനം നിലംതൊട്ടു. ലോകത്തെ ഏറ്റവും വലുതെന്ന് മാത്രമല്ല ഏറ്റവും ഭാരമേറിയ വിമാനം കൂടിയാണ് ഉക്രൈന്‍ നിര്‍മിത ആന്‍േറാനോവ് 225 ഫൈവ് വിമാനം. മ്രിയ എന്ന് വിളിപ്പേരുള്ള വിമാനത്തിന് 84 മീറ്റര്‍ നീളവും ഭാരം കയറ്റാതെ തന്നെ 174 ടണ്‍ ഭാരവുമുണ്ട്. 
600 ടണ്ണിലേറെ ഭാരം വഹിച്ച് പറന്നുയരാന്‍ ശേഷിയുള്ള വിമാനം ആറ് ടര്‍ബോ എന്‍ജിനുകളുടെ കരുത്തോടെയാണ് പറക്കുന്നത്. ചരക്കില്ലാതെയാണ് വിമാനം ദുബൈയിലത്തെിയത്. കഴിഞ്ഞദിവസം ആസ്ത്രേലിയയിലെ പെര്‍ത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ആന്‍േറാനോവ് 225 ഇറ്റലിയിലേക്കുള്ള മാര്‍ഗമധ്യേയാണ് ദുബൈയിലിറങ്ങിയത്. 
ലോകത്ത് ഒരേയൊരു ആന്‍േറാനോവ് 225 മാത്രമാണ് നിലവിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.