ബ്രെക്സിറ്റ് യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കില്ളെന്ന് സെന്‍ട്രല്‍ ബാങ്ക്

ദുബൈ: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്‍െറ തീരുമാനം യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങളെ കാര്യമായി ബാധിക്കില്ളെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബ്രിട്ടന്‍െറ തീരുമാനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ബാങ്ക് അധികൃതര്‍ പറഞ്ഞു.
ബ്രിട്ടനിലെ ധനകാര്യ ശൃംഖലയുമായി കാര്യമായി ബന്ധപ്പെട്ടു കിടക്കുന്നതല്ല യു.എ.ഇയുടെ ധനകാര്യമേഖല. രാജ്യത്തെ ബാങ്കുകള്‍ക്കും അത്തരത്തില്‍ യു.കെ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരുന്നില്ല. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്‍െറ തീരുമാനം വലിയ പ്രത്യാഘാതമൊന്നും യു.എ.ഇയുടെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കില്ളെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. നിലവിലെ സംഭവവികാസത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം ചുരുക്കം ചില ധനകാര്യ ശ്രേണിയെ മാത്രമാണ് ബാധിക്കുകയെന്ന് കേന്ദ്രബാങ്കിന്‍െറ പ്രസ്താവനയില്‍ പറയുന്നു.
യു.എ.ഇയിലെ ബാങ്കുകള്‍ വിദേശത്തെ ഇന്‍റര്‍ബാങ്ക് വിപണിയെ നിക്ഷേപത്തിനായി ആശ്രയിക്കുന്നില്ല.
വിദേശത്തെ ഇന്‍റര്‍ബാങ്ക് മേഖലയില്‍ മെച്ചപ്പെട്ട നിലയിലാണ് യു.എ.ഇ ബാങ്കുകളുള്ളത്. ലോകത്തെ മറ്റേത് സെന്‍ട്രല്‍ ബാങ്കുകളെയും പോലെ ബ്രിട്ടന്‍െറ തീരുമാനമുണ്ടാക്കുന്ന സാമ്പത്തിക ചലനങ്ങളെ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും നിരീക്ഷിച്ചുവരികയാണ്.
അവയില്‍ യു.എ.ഇയില്‍ ബാധിക്കുന്ന സംഭവവികാസങ്ങള്‍ ഉരുത്തിരിയുന്നുണ്ടോ എന്ന് പ്രത്യേകം നിരീക്ഷിക്കുമെന്നും യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.