ദുബൈ: ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍െറ ഭാഗമായ ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ സൗദി സ്വദേശി തുര്‍ക്കി ബിന്‍ മുഖ്രിന്‍ ബിന്‍ അഹ്മദ് അല്‍ അബ്ദുല്‍ മുനീം ഒന്നാം സ്ഥാനം നേടി. ദാഗിസ്താന്‍െറ ബിലാല്‍ അബ്ദുല്‍ ഖാലികോവ്, അമേരിക്കയുടെ അദീന്‍ ശഹ്സാദ് റഹ്മാന്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
ലിബിയയുടെ അബ്ദുറഹ്മാന്‍ അബ്ദുല്‍ ജലീല്‍, ബംഗ്ളാദേശിന്‍െറ അബ്ദുല്ല അല്‍ മഅ്മൂന്‍ എന്നിവര്‍ക്കാണ് നാലാം സ്ഥാനം. നൈജറിന്‍െറ ഇബ്രാഹിം ഇസ്മാഈല്‍, മൗറിത്താനിയയുടെ ഇകാഹ ബീറ്റാറ്റ് എന്നിവര്‍ക്കാണ് ആറും ഏഴും സ്ഥാനങ്ങള്‍. അല്‍ജീരിയയുടെ തൗഫീഖ് അബ്ദലി, ബഹ്റൈന്‍െറ ജാസിം ഖലീഫ, ജോര്‍ഡന്‍െറ മാലിക് അദ്നാന്‍ എന്നിവര്‍ എട്ടാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം. 65,000 മുതല്‍ 5000 വരെയാണ് നാല് മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് ലഭിച്ചത്.
തിരൂര്‍ സ്വദേശിയായ അന്ധ വിദ്യാര്‍ഥി മുഹമ്മദ് താഹയും മത്സരിച്ചിരുന്നെങ്കിലൂം വിജയികളുടെ പട്ടികയില്‍ ഇടം പിടിച്ചില്ല. 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് 30,000 ദിര്‍ഹം, 70നും 79 ശതമാനത്തിനും ഇടയില്‍ മാര്‍ക്കുള്ളവര്‍ക്ക് 25,000 ദിര്‍ഹം, 70 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് 20,000 ദിര്‍ഹം എന്നിങ്ങനെയും ലഭിച്ചു. ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നേടിയ ശൈഖ് മുഹമ്മദ് അലി സുല്‍ത്താനുല്‍ ഉലമക്ക് അവാര്‍ഡ് സമ്മാനിച്ചു. ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.