ലിവ ഈത്തപ്പഴ ഉത്സവം  ഇന്ന് സമാപിക്കും

അബൂദബി: പാരമ്പര്യത്തിന്‍െറ തനിമയും ഈത്തപ്പഴത്തിന്‍െറ മാധുര്യവും സമ്മേളിച്ച ലിവ ഉത്സവത്തിന് ശനിയാഴ്ച സമാപനം. 60,000ത്തിലധികം പേര്‍ ഇതുവരെ ഉത്സവനഗരി സന്ദര്‍ശിച്ചുവെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉത്സവത്തിനത്തെി. 
വിവിധ തരം ഈത്തപ്പഴ ഇനങ്ങള്‍ക്കു പുറമെ വിവിധ കരകൗശല വസ്തുക്കളുടെ സ്റ്റാളുകളും ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചു. 
ഈത്തപ്പനയോലകള്‍ കൊണ്ടും തടികൊണ്ടുമുള്ള വിവിധ വസ്തുക്കളാണ് ഈ സ്റ്റാളുകളിലെ ആകര്‍ഷണം. പായകള്‍, ബാഗുകള്‍, കുട്ടകള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. അറേബ്യന്‍ സംസ്കാരത്തിന്‍െറ ഭാഗമായ ഈത്തപ്പനകളിലെ ഒന്നും തന്നെ മുന്‍ കാലങ്ങളില്‍ പാഴാക്കാറില്ലായിരുന്നുവെന്ന് ഇവയുടെ നിര്‍മാണത്തില്‍ വിദഗ്ധരായ സ്ത്രീകള്‍ സ്റ്റാളുകളിലത്തെുന്നവരോട് വിശദീകരിച്ചു. 
ജൂലൈ 20നാണ് ലിവ ഈത്തപ്പഴ ഉത്സവം ആരംഭിച്ചത്. വിവിധ മത്സരങ്ങളും ഈ ദിവസങ്ങളിലായി നടന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.