??????????

എമിറേറ്റ്സ് റോഡിലെ അപകടം: ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു

ദുബൈ: എമിറേറ്റ്സ് റോഡില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം പരവൂര്‍ ഭൂതക്കുളത്തില്‍ രാജേന്ദ്രന്‍ പിള്ളയുടെയും സുമയുടെയും മകനും സേഫ്റ്റി ഓഫിസറുമായ അരുണ്‍രാജ് (33) ആണ് മരിച്ചത്. ഷാര്‍ജ അബുശഗാരയിലായിരുന്നു താമസം. ഭാര്യ: കൃഷ്ണ. മകള്‍: ദിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. അപകടത്തില്‍ മരിച്ച തിരുവനന്തപുരം കുമാരമംഗലം സ്വദേശി കുമാറിന്‍െറ മകന്‍ എവിന്‍കുമാറിനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പാകിസ്താന്‍ സ്വദേശിയും ആന്ധ്ര സ്വദേശിയും അടക്കം മൊത്തം ഏഴുപേരാണ് അപകടത്തില്‍ മരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.