???? ???????? ????? ?????? ???? ????????

സ്കൂള്‍ പാഠ്യക്രമത്തില്‍ ധാര്‍മിക വിദ്യാഭ്യാസ വിഷയം ഉള്‍പ്പെടുത്താന്‍ പദ്ധതി തുടങ്ങി

അബൂദബി: സ്കൂള്‍ പാഠ്യക്രമത്തില്‍ ധാര്‍മിക വിദ്യാഭ്യാസ വിഷയം ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാരം അബൂദബി കിരീടാവകാശിയുടെ കാര്യാലയമാണ് പദ്ധതി തുടങ്ങിയത്.  വിദ്യാഭ്യാസ മന്ത്രാലയം, അബൂദബി വിദ്യാഭ്യാസ സമിതി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.
ധാര്‍മികത, വ്യക്തത്വ-സാമൂഹിക വികസനം, സംസ്കാരവും പാരമ്പര്യവും, പൗരബോധം, അവകാശങ്ങളും കടമകളും തുടങ്ങിയവയാണ് പ്രധാനമായും വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുക. യു.എ.ഇയുടെ സാംസ്കാരികാസ്തിത്വവും ആചാരങ്ങളും പാരമ്പര്യവും ഉള്‍ക്കൊണ്ട് ധാര്‍മിക വിദ്യാഭ്യാസ വിഷയം തയാറാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും രീതിശാസ്ത്രവും നിര്‍ദേശിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്്.
സങ്കീര്‍ണ സാങ്കേതിക ജ്ഞാനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അപ്പുറം ഒരു രാജ്യം എങ്ങനെയാണ് അതിന്‍െറ മൂല്യങ്ങളെയും ധാര്‍മികയെയും സംരക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിന്‍െറ ഒൗന്നത്യം തീരുമാനിക്കപ്പെടുകയെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതി ഉദ്ഘാടനത്തില്‍ പറഞ്ഞു. പൈതൃകത്താല്‍ സവിശേഷമാണ് യു.എ.ഇ. പൂര്‍വികരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള അതിന്‍െറ സാംസ്കാരികാസ്തിത്വവും  ദേശീയ-ധാര്‍മിക മൂല്യങ്ങളും ആഴത്തില്‍ വേരൂന്നിയതാണ്.
സമതുലിതവു ം ക്രിയാത്മകവും ഉത്കര്‍ഷേച്ഛയുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.