ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ഹിലാൽ മുഹമ്മദ് അൽ കഅബി, അൽ ബയാൻ
പത്രത്തിലെ ജമീല ഇസ്മായിൽ അൽ ജാസ്മി എന്നിവരെ സ്കൂൾ അധികൃതർ സ്വീകരിക്കുന്നു
അൽഐൻ: യു.എ.ഇ സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ അൽഐനിൽ സംഘടിപ്പിച്ച സുസ്ഥിരത വാരാഘോഷങ്ങളുടെ സമാപനം ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ഹിലാൽ മുഹമ്മദ് അൽ കഅബി ഉദ്ഘാടനംചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അൽ ബയാൻ പത്രത്തിലെ മാധ്യമപ്രവർത്തക ജമീല ഇസ്മായിൽ അൽ ജാസ്മി മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുള്ള ഉൾക്കാഴ്ചകൾ ലഭ്യമാകുമെന്ന് അവർ പറഞ്ഞു. അലി ഫഹദ് അൽ നുഐമി, പ്രിൻസിപ്പൽ സി.കെ.എ. മനാഫ്, അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ സ്കിറ്റുകൾ, നൃത്തങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ സുസ്ഥിരത വാരാഘോഷത്തിന്റെ ഭാഗമായി നടന്നു.
സ്കൂൾ കാമ്പസിനെ പ്ലാസ്റ്റിക് മുക്തമാക്കാനും വാരാഘോഷത്തെ തുടർന്ന് കാമ്പസിൽ ഹരിതവിപ്ലവം സാധ്യമാക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.