ദുബൈ: വിട്ടുപിരിഞ്ഞ പ്രിയ കൂട്ടുകാരി നീതു വിശാഖിന്റെ സ്മരണാർഥം കൊച്ചിൻ യൂനിവേഴ്സിറ്റി ബി.ടെക് അലുമ്നി അസോസിയേഷൻ (കുബ) ദുബൈയിൽ നൃത്ത മത്സരം സംഘടിപ്പിച്ചു.
‘ഓർമച്ചുവടുകൾ’ എന്ന പേരിൽ നടന്ന മത്സരത്തിൽ ഇരുപതോളം ടീമുകൾ പങ്കെടുത്തു. വിവിധ കാറ്റഗറികളിൽ മാർ അതനേഷിയസ് കോളജ് കോതമംഗലവും മദർ ആർട്സ് ആൻഡ് സയൻസ് കോളജ്, തൃശൂരും ഒന്നാം സ്ഥാനം നേടി.
ഡോ. ഇഷ ഫർഹ ഖുറേഷി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, അക്കാഫ് ഭാരവാഹികളായ വെങ്കിട്ട് മോഹൻ, ഷൈൻ ചന്ദ്രസേനൻ, നൗഷാദ് മുഹമ്മദ്, രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ജനറൽ കൺവീനർ ദീപു ദേവരാജൻ, ക്യൂബ പ്രസിഡന്റ് വിവേക് ജയകുമാർ, ജനറൽ സെക്രട്ടറി ആദർശ് നാസർ, വിശാഖ് ഗോപി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബുള്ളറ്റ്സ് ബ്രാന്റിന്റെ ഗാനമേളയും ചെണ്ടമേളവും പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.