ദുബൈ: ദുബൈയില്‍ ഏറ്റവും കൂടുതല്‍ അംബരചുംബികളായ കെട്ടിടങ്ങളുള്ള മറീനയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45ഓടെയാണ് 75 നിലകളുള്ള സുലാഫ ടവറിന് തീപിടിച്ചത്. കെട്ടിടത്തിന്‍െറ 35ാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നും മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് ആറുമണിയോടെ തീയണച്ചതായും ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിന്‍െറ 16 നിലകള്‍ കത്തിനശിച്ചു. ആളപായമോ പരിക്കോ ഇല്ല. താമസക്കാരെ മുഴുവന്‍ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് മാറ്റി.
285 മീറ്റര്‍ സുലാഫ ടവര്‍ ഉയരത്തിന്‍െറ കാര്യത്തില്‍ ദുബൈയില്‍ 23ാം സ്ഥാനത്തുള്ള കെട്ടിടമാണ്. ലോകതലത്തില്‍ 127ാം സ്ഥാനവുമുണ്ട്. തീപിടിത്ത വിവരം അറിഞ്ഞയുടന്‍ അല്‍ ബര്‍ഷ, റാശിദിയ, കറാമ, അല്‍ മര്‍സ എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘവും ആംബുലന്‍സുകളും പാഞ്ഞത്തെി. കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ മിനിറ്റുകള്‍ക്കകം ഒഴിപ്പിച്ചു. ഈ ഭാഗത്തേക്കുള്ള റോഡുകളും അടച്ചു. 35ാം നിലയിലുണ്ടായ തീപിടിത്തം അതിവേഗം മറ്റ് നിലകളിലേക്ക് പടര്‍ന്നു.
ശക്തമായ കാറ്റാണ് തീ അതിവേഗം പടരാന്‍ കാരണമായത്. കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ സമീപത്തെ റോഡുകളിലേക്ക് തെറിച്ചുവീണു.
തീകെടുത്താന്‍ സിവില്‍ ഡിഫന്‍സിന്‍െറ ഹോസ് ഘടിപ്പിച്ച ക്രെയിനും ഉപയോഗിച്ചു. കെട്ടിടത്തിന് ചുറ്റും ഫയര്‍ എന്‍ജിനുകളും വാട്ടര്‍ ടാങ്കറുകളും നിലയുറപ്പിച്ചു. 13ഓളം സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ സ്ഥലത്തത്തെിയിരുന്നു. കെട്ടിടത്തിലെ താമസക്കാര്‍ മുഴുവന്‍ പരിസരത്ത് ഇറങ്ങി നില്‍ക്കുകയായിരുന്നു.
ഇവര്‍ക്ക് മേല്‍ അവശിഷ്ടങ്ങള്‍ വീഴാതിരിക്കാന്‍ എല്ലാവരെയും ദൂരേക്ക് മാറ്റി. ആറുമണിയോടെ തീ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചതായി ദുബൈ മീഡിയ ഓഫിസ് ട്വീറ്റ് ചെയ്തു. രാത്രി വൈകിയും കെട്ടിടം തണുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിന്‍െറ പരിസരത്തെ റോഡ് മുഴുവന്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
താമസക്കാരെ മുഴുവന്‍ വെസ്റ്റിന്‍ ദുബൈ ഹോട്ടലിലേക്ക് മാറ്റി. ഇവിടെ താല്‍ക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കി.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയാണ് ഗതാഗതം സാധാരണ നിലയിലായത്. തീപിടിത്തത്തിന്‍െറ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസും സിവില്‍ ഡിഫന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.