അജ്മാന്‍: ഭക്ഷണ ശാലയിലേക്ക് വാഹനം ഇടിച്ചു കയറി മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച ദാരുണ സംഭവത്തെ തുടര്‍ന്നു ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുന്ന പുതിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ സജീവമായി പരിഗണിക്കുന്നു.
മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍ അജ്മാന്‍ അഗ്നിശമന സേനയുടെ മുന്നിലുണ്ട്. ഭക്ഷണ ശാലകള്‍ സാധാരണ നിരത്തില്‍ നിന്ന് ഉയരത്തില്‍ പണി കഴിപ്പിക്കണമെന്നാണ് ഒരു പ്രധാന നിര്‍ദേശം. അഡ്നോക് പെട്രോള്‍ പമ്പുകളില്‍ ഘടിപ്പിച്ചത് പോലുള്ള ഉയരം കുറഞ്ഞ ഇരുമ്പ് തൂണുകള്‍ കടകള്‍ക്ക് മുന്നില്‍ സ്ഥാപിക്കലാണ് മറ്റൊരു നിര്‍ദേശം. പുതുതായി പണിയുന്ന പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഭക്ഷണ ശാലകള്‍ക്ക് പിറക് വശം സജ്ജീകരിക്കുക എന്നതാണ് മൂന്നാമത്തെ നിര്‍ദേശം.
ഇവയില്‍ ഇരുമ്പ് തൂണുകള്‍ കടകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം അടിയന്തിരമായി പഠിക്കാന്‍ സുരക്ഷാ വിഭാഗത്തിന് മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് സേനാ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിഹ് അല്‍ മത്രൂഷി പറഞ്ഞു. അബദ്ധത്തില്‍ വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളിലെ ഭക്ഷണ ശാലകളിലേക്ക് പാഞ്ഞുകയറിയ സംഭവങ്ങള്‍ മുമ്പ് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളെ ട്രാഫിക് വിഭാഗവുമായി ബന്ധിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിലൂടെ വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം രോഗമുള്ളവരുടെ വിവരങ്ങള്‍ ആശുപത്രികള്‍ അധികാരികള്‍ ട്രാഫിക് വിഭാഗത്തിന് നല്‍കും. വണ്ടിയോടിച്ചയാള്‍ക്ക് അപസ്മാര രോഗം വന്നതാണ് അജ്മാനില്‍ അപകടം വരുത്തിവെച്ചത്.
എട്ട് രോഗങ്ങള്‍ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ തക്കതാണെന്ന് ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗൈസ് അല്‍ സആബി പറഞ്ഞു. അപസ്മാര രോഗം ഇവയില്‍ പെട്ടതാണ്.
ഇത്തരം രോഗങ്ങള്‍ ബാധിച്ചവരെക്കുറിച്ച് അറിയിക്കാന്‍ രാജ്യത്ത് ആകമാനം നടപ്പാക്കേണ്ട ഏകീകൃത മാതൃകക്ക് അംഗീകാരം ലഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലായിരിക്കും ഡ്രൈവിങ് ലൈസന്‍സ് എത്ര കാലത്തേക്ക് പിന്‍വലിക്കണമെന്ന് തീരുമാനിക്കുക.
അതോടൊപ്പം രോഗമുക്തി നേടിയെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഡ്രൈവിങ് ലൈസന്‍സ് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്. നിലവിലുള്ള നടപടിക്രമ പ്രകാരം ഇത്തരക്കാര്‍ക്ക് താന്‍ രോഗ മുക്തി നേടിയെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.