?????????????? ????? ?????????????????????? ?????

കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞു; റാസല്‍ഖൈമയില്‍ രണ്ടുപേര്‍ മരിച്ചു 

റാസല്‍ഖൈമ: കാര്‍ ഒട്ടകത്തെയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 
നാല് ഒട്ടകങ്ങളും കൊല്ലപ്പെട്ടു. 28കാരനായ സ്വദേശിയും 32കാരനായ കോമറോസ് സ്വദേശിയുമാണ് മരിച്ചത്. മറ്റൊരു കോമറോസ് സ്വദേശിക്കാണ് പരിക്കേറ്റത്. 
ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു അപകടമെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് റൂം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി അറിയിച്ചു. 
അപകടം അറിഞ്ഞ് പൊലീസും പാരാമെഡിക്കല്‍ വിഭാഗങ്ങളും ഉടന്‍ സ്ഥലത്തത്തെി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രണ്ടുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒട്ടകങ്ങളുമായി ഇടയന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാഹനങ്ങളെല്ലാം കൈകാണിച്ച് നിര്‍ത്തിയതിന് ശേഷമാണ് ഒട്ടകങ്ങളുമായി ഇടയന്‍ റോഡ് മുറിച്ചുകടന്നത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ അമിതവേഗത്തിലത്തെിയ കാര്‍ ഒട്ടകങ്ങളെ ഇടിച്ച് തെറിപ്പിച്ച് മറിയുകയായിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.