അല്‍ഐന്‍: ആദ്യ മൂന്ന് പെരുന്നാള്‍ ദിനങ്ങളില്‍ വ്യത്യസ്തമായ പരിപാടികളുമായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍. ബുധനാഴ്ച ‘ഈദ് മല്‍ഹാര്‍’, രണ്ടാം പെരുന്നാളിന് ബ്ളൂ സറ്റാര്‍ അല്‍ ഐനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കസവ്, മൂന്നാം പെരുന്നാളിന് പെരുന്നാള്‍ തക്കാരവും അരങ്ങേറും. ‘കസവ്’ പരിപാടി ചലച്ചിത്ര പിന്നണി ഗായകരായ അല്‍ സാബിത്ത്, ദുര്‍ഗ, വിശ്വനാഥ് എന്നിവര്‍ നയിക്കും. ശ്വാസിക, ലിയോണ, അമൃത, റോമി തുടങ്ങിയവരുടെ നൃത്തവും മിമിക്രിയും പരിപാടിക്ക് മിഴിവേകും. ‘പെരുന്നാള്‍ തക്കാര’ത്തില്‍ മാപ്പിളപ്പാട്ട് ഗായിക രഹ്നയും നാടന്‍പാട്ടുകാരി ചാലക്കുടി പ്രസീതയും മീഡിയ വണ്‍ ടി.വിയിലെ പതിനാലാം രാവ് പരിപാടിയില്‍ അണിനിരന്ന മികച്ച ഗായകരും തമിഴ് യുവഗായകന്‍ പൊള്ളാച്ചി മുത്തുവും അണിനിരക്കും.
എല്ലാ ദിവസവും രാത്രി 8.30ന് പരിപാടി തുടങ്ങും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെന്‍റര്‍ ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലിയും കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.