സ്മാര്‍ട്ട് ഉപകരണങ്ങള്‍ കുഞ്ഞുങ്ങളെ നട്ടെല്ല് രോഗികളാക്കുന്നു

 ദുബൈ: മുന്‍ കാലങ്ങളില്‍ പ്രായം ചെന്നവരില്‍ മാത്രം കണ്ടിരുന്ന നട്ടെല്ല് രോഗങ്ങള്‍ കൊച്ചു കുഞ്ഞുങ്ങളില്‍ സര്‍വ സാധാരണമായതായി ഡോക്ടര്‍മാര്‍. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും ധാരാളമായി ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ദുര്‍ഗതി.
തെറ്റായ രീതിയിലുള്ള ഇരുത്തമാണ് ഇവരെ പ്രായമുള്ളവരില്‍ കണ്ടു വരുന്ന നട്ടെല്ല് സംബന്ധിയായ രോഗങ്ങള്‍ക്ക് ഇരയാക്കുന്നത്. 
ഇവയുടെ മുന്നില്‍ ഇരുക്കുന്നതിന്‍െറ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് രോഗത്തിന്‍െറ കാഠിന്യവും വര്‍ധിക്കുന്നു. നട്ടെല്ലിന്‍െറ മേല്‍ഭാഗത്തും  കഴുത്തോട് ചേരുന്ന ഭാഗത്തുമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സംഭവിക്കുന്നത്.
ഇത്തരം പ്രശ്നങ്ങളുമായി തന്‍െറ ക്ളിനിക്കില്‍ വരുന്ന കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി നട്ടെല്ല് രോഗ വിദഗ്ധന്‍ ഡോ. അലി അബ്ദുല്‍ ഹാദി പറഞ്ഞു. വലിയവരെ ബാധിക്കുന്ന നട്ടെല്ല് രോഗം കുഞ്ഞുങ്ങള്‍ക്ക് ബാധിക്കുന്നുവെന്ന് കാര്യം കുടുംബങ്ങള്‍ക്ക്  വിശ്വസിക്കാനാവുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. വിനോദത്തിനായി ഐപാഡ് പോലുള്ള ആധുനിക ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന മുതിര്‍ന്നവര്‍ അതിന്‍െറ ശാരീരികവും സാമുഹികവുമായ ദൂഷ്യങ്ങള്‍ മനസ്സിലാക്കുന്നില്ല.
പൊങ്ങച്ച പ്രകടനമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ഇത് പോലുള്ള വസ്തുക്കള്‍ വാങ്ങിക്കൊടുക്കാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഫാമിലി കൗണ്‍സിലിംഗ് സ്പെഷ്യലിസ്റ്റ് വഫാ യൂസുഫ് അഹമദ് പറഞ്ഞു. കുട്ടി ഏത് വിധത്തിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം അന്വേഷിക്കാന്‍ ഭൂരിപക്ഷം കുടുംബങ്ങളും മെനക്കെടാറില്ല. തങ്ങളോട് കുഞ്ഞുങ്ങള്‍ക്ക് അടുപ്പം സൃഷ്ടിക്കാന്‍ വേണ്ടി ഇവ വാങ്ങികൊടുക്കുന്ന മുതിര്‍ന്നവര്‍  അതിന്‍െറ ഗൌരവം മനസ്സിലാക്കുന്നില്ളെന്ന് അവര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.