ദുബൈയിലെ താമസ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

ദുബൈ: താമസ കേന്ദ്രങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബൈ നഗരസഭ . താമസ കുടിയേറ്റ നിയമ പ്രകാരം നിലവിലുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കാര്യക്ഷമാമാക്കാനാണ് നഗരസഭ തീരുമാനം.  ഒരു ഫ്ളാറ്റില്‍ തന്നെ  അനേകം  ആളുകള്‍ തിങ്ങിത്താമസിക്കുന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കണ്ടത്തെിയാല്‍ 1,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് . 
     ഒരു വീട്ടില്‍ ഒരു കുടുംബം മാത്രമേ താമസിക്കാന്‍ പാടുള്ളൂവെന്ന നിയമമാണ് കര്‍ശനമാക്കുന്നത്. ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ വാടകയുടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ ഉടമകള്‍ക്കും  നല്‍കി കഴിഞ്ഞു.വില്ലകളില്‍  ബാച്ലര്‍മാര്‍ തിങ്ങി താമസിക്കുന്നതിനെ ഉടമകള്‍ നിരുത്സാഹപ്പെടുത്തണം.
നിയമവിരുദ്ധമായി ഫ്ളാറ്റുകളിലും വില്ലകളിലും ഷെയറിങ് വ്യവസ്ഥയില്‍ താമസിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന കര്‍ശനമാക്കാനാണ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാടകക്കാരന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം . കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു  താമസക്കാര്‍ അറിയിക്കണം. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലര്‍മാര്‍ക്ക്് വാടകക്ക് നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുള്ളയാള്‍ പിഴ നല്‍കേണ്ടിയും വരും.
താമസ സ്ഥലത്ത് ശുചീകരണം നിര്‍ബന്ധമാണ്. അനധികൃതമായി മുറി വിഭജിക്കാന്‍ പാടില്ല.  മലിന ജലം ഒഴുകുന്നതിനുള്ള സൗകര്യം, വൈദ്യുതി ബന്ധം, പാര്‍ക്കിങ് തുടങ്ങിയവയെ ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ ആളുകള്‍ താമസിക്കാന്‍ പാടില്ല. കെട്ടിടത്തിന്‍െറ കാല പരിധിയും പരിശോധിക്കണം. വീടുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിച്ചാല്‍  ചതുരശ്രയടിക്ക് 10 ദിര്‍ഹം എന്ന കണക്കിനാണ് പിഴ ചുമത്തുക. കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന റസിഡന്‍ഷ്യല്‍ മേഖലകളില്‍  കമ്പനികള്‍ ലീസ് അടിസ്ഥാനത്തില്‍ ജീവനക്കാരെ താമസിപ്പിക്കാന്‍  പാടില്ളെന്നും മുനിസിപ്പാലിറ്റി കര്‍ശനമായി വിലക്കുന്നു.
     കഴിഞ്ഞ വര്‍ഷം 1,500 ഓളം  നിയമലംഘനങ്ങളാണ് കണ്ടത്തെിയിട്ടുള്ളത്. അല്‍ ബിദായ, ജാഫിലിയ്യ, ജുമൈറ, റാശിദിയ്യ , അബൂഹൈല്‍, റാശിദിയ, വുഹൈദ എന്നിവിടങ്ങളില്‍ ബാച്ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.  ഒരു മുറിയില്‍ ശരാശരി ആറ് പേര്‍ താമസിക്കുന്നുണ്ട്.പാം ജുമൈറ, ജുമൈറ ലേക്ക് ടവേഴ്സ്, ഡിസ്കവറി ഗാര്‍ഡന്‍, ഇന്‍റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ അപാര്‍ട്മെന്‍്റുകളില്‍ ജനബാഹുല്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. 200 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരാള്‍ എന്നനിലയിലാണ് താമസ സ്ഥലത്തെ കണക്കാക്കേണ്ടതെന്നും നഗരസഭ വ്യക്തമാക്കി. 2015 ല്‍ പല ഭാഗങ്ങളിലും കാമ്പയിന്‍ നടത്തി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം.
 അനധികൃത താമസങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന ഫ്ളാറ്റ് ഇടനിലക്കാര്‍ക്കെതിരെയും നടപടി കര്‍ശനമാക്കുന്നുണ്ട്. ബെഡ് സ്പേസ് ആയും  മുറികളായി വിഭജിച്ചും  കൊടുക്കാന്‍  ഇടനിലക്കാര്‍ സന്നദ്ധരാണ്.  വന്‍തുകയാണ് മാസ വാടക ഈടാക്കുന്നത്.. എന്നാല്‍ അധികൃതരുടെ പരിശോധനകള്‍ വരുമ്പോഴാകട്ടെ പിടിക്കപ്പെടുന്നത് താസക്കാരായ നിരപരാധികളും.
നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ദുബൈ ഇലക്ര്ടിസിറ്റിയോട് ആവശ്യപ്പെടും. അതേസമയം ദുബൈയില്‍ താമസ കേന്ദ്രങ്ങളുടെ വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഒറ്റമുറി അപാര്‍ട്ട്മെന്‍റുകള്‍ക്ക് 2015നെ അപേക്ഷിച്ച് 7.69 ശതമാനം മുതല്‍ 10 ശതമാനം വരെ കുറവാണെന്നാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ  സൂചിക കാണിക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.