അബൂദബി: അബൂദബിയിലെ യാസ് ഐലന്‍റില്‍ ‘സ്കൈട്രാന്‍' എന്ന അത്യാധുനിക യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച് അമേരിക്കയിലെ നാസക്ക് കീഴിലെ കമ്പനിയുമായി യാസ് ഐലന്‍റ് നടത്തിപ്പുകാരായ മിറാല്‍ ധാരണാപത്രം ഒപ്പിട്ടു. ഗള്‍ഫില്‍ സ്കൈട്രാന്‍ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമെന്ന പദവിയും ഇതോടെ യു.എ.ഇക്ക് സ്വന്തമാകും.
റോഡിന് സമാന്തരമായി സ്ഥാപിച്ച ബാറില്‍ കാന്തിക ശക്തിയില്‍ തൂങ്ങി സഞ്ചരിക്കുന്ന വാഹനമാണ് സ്കൈട്രാന്‍. ഒരു വാഹനത്തില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. നാസക്ക് കീഴിലെ സ്കൈ ട്രാന്‍ കമ്പനിയാണ് ഇതിന്‍െറ നിര്‍മാതാക്കള്‍.
യാസ് ഐലന്‍റിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ആദ്യ ഘട്ടത്തില്‍ സ്കൈട്രാന്‍ ഉപയോഗിക്കുക. അടുത്ത ഘട്ടത്തില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളമവുമായി ഈ യാത്രാസംവിധാനത്തെ ബന്ധിപ്പിക്കും.
പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിത യാത്രാസംവിധാനമായ സ്കൈട്രാന്‍ പ്രവര്‍ത്തിക്കാന്‍ അധികം വൈദ്യുതിയോ ഇന്ധനമോ ഉപയോഗിക്കേണ്ട എന്നതാണ് പ്രത്യേകത. യാസ് ഐലന്‍റിലെ ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ്, യാസ് മറീന എന്നിവ സന്ദര്‍ശിക്കാനത്തെുന്ന സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കാന്‍ സ്കൈന്‍ട്രാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.