ഷാര്‍ജ: കൂടിയാലോചനാ സമിതിയിലേക്ക് (എസ്.സി.സി) നടന്നുവരുന്ന വോട്ടെടുപ്പിന്‍െറ രണ്ടാം ദിനത്തിലും ശക്തമായ പോളിങ്. നൂറുകണക്കിന് പേരാണ് ഷാര്‍ജ കള്‍ചറല്‍ ആന്‍ഡ് ചെസ് ക്ളബിലെ ബൂത്തുകളിലത്തെി വോട്ട് രേഖപ്പെടുത്തിയത്.
16 കൗണ്ടറുകളാണ് ഇവിടെയുള്ളത്. വോട്ടര്‍മാരെ സഹായിക്കാന്‍ 37 ജീവനക്കാരുണ്ട്. പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗങ്ങളെയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കൈക്കുഞ്ഞുങ്ങളുമായാണ് സ്ത്രീകള്‍ വോട്ട് ചെയ്യാനത്തെുന്നത്. പരസഹായം ആവശ്യമുള്ളവരും വോട്ട് രേഖപ്പെടുത്താന്‍ ഉത്സാഹപൂര്‍വം എത്തുന്നത് കാണാമായിരുന്നു.
യു.എ.ഇയില്‍ ആദ്യമായാണ് പ്രദേശിക കൂടിയാലോചനാ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യദിനത്തില്‍ ഒമ്പത് പോളിങ് സ്റ്റേഷനുകളിലായി 5001 പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് എസ്.സി.സി ചെയര്‍മാന്‍ മന്‍സൂര്‍ മുഹമദ് നാസര്‍ പറഞ്ഞു. 24, 852 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ടെടുപ്പിന്‍െറ അവസാന ദിനമായ 31ന് വോട്ടണ്ണല്‍ നടക്കും. അല്‍ ഖാസിമിയ സര്‍വകലാശാലയിലായിരിക്കും വോട്ടെണ്ണല്‍. ഫലപ്രഖ്യാപനം അതത് സമയങ്ങളില്‍ വിവിധ മാധ്യമങ്ങളിലൂടെ അറിയിക്കും. ഷാര്‍ജ നഗരത്തില്‍ ആറു സീറ്റുകളാണുള്ളത്. 25 സ്ത്രീകളുള്‍പ്പെടെ 96 പേര്‍ ഇവിടെ മത്സര രംഗത്തുണ്ട്. ഷാര്‍ജയുടെ മധ്യമേഖലയായ ദൈദ്, ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങള്‍ക്കായി ഒമ്പത് സീറ്റുകളാണുള്ളത്. ഖോര്‍ഫക്കാനില്‍ മാത്രം 30 പേരാണ് മത്സര രംഗത്തുള്ളത്. കല്‍ബയില്‍ 23 പേരും ദൈദില്‍ 12 പേരും മത്സരിക്കുന്നു. മദാം, മലീഹ, ഹംറിയ, ഹിസന്‍ ദിബ്ബ, ബത്തായെ തുടങ്ങിയ മേഖലകളിലും മത്സരം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.