ക്രിമിനല്‍ കേസിലുള്‍പ്പെട്ട മലയാളിയെ  കുറ്റക്കാരനല്ളെന്ന് കണ്ടത്തെി വെറുതെവിട്ടു

ദുബൈ: കമ്പനിയുടമ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ കുറ്റക്കാരനല്ളെന്ന് കണ്ടത്തെി ഷാര്‍ജ അപ്പീല്‍ കോടതി വെറുതെ വിട്ടു.  ഷാര്‍ജയിലെ ഷിപ്പ് മെയിന്‍റനന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് സര്‍വീസ് കമ്പനിയില്‍ 26 വര്‍ഷം സാമ്പത്തിക കാര്യങ്ങളുടെ മേധാവിയായി ജോലി ചെയ്തുവരികയായിരുന്ന മലയാളി ഉദ്യോഗസ്ഥനെതിരെയാണ് 80 ലക്ഷം ദിര്‍ഹം മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ അപഹരണം നടത്തിയെന്നാരോപിച്ച്  പൊലീസില്‍ കേസ് ഫയല്‍ ചെയ്തത്. 
പൊലീസ് മൊഴിയെടുത്തതിന് ശേഷം ജാമ്യം നല്‍കുകയും തുടര്‍ന്ന് കേസ് പബ്ളിക് പ്രോസിക്യൂഷനിലേക്കും കോടതിയിലേക്കും അയക്കുകയും ചെയ്തു. ഓഡിറ്റിങ് വിദഗ്ധനെ കൊണ്ട് പരാതിയില്‍ ആരോപിച്ച പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ കോടതി ഉത്തരവുണ്ടായി. 
അതിന്‍െറ അടിസ്ഥാനത്തില്‍ വിദഗ്ധന്‍ കമ്പനിയുടെയും തൊഴിലാളിയുടെയും കൈവശമുള്ള എല്ലാ രേഖകളും പരിശോധിക്കുകയും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. പണാപഹരണം നടത്തിയതായി കണ്ടത്തെിയിട്ടില്ളെന്നും അക്കൗണ്ടിങ് നടത്തിവന്ന രീതിയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്നും മാത്രമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എല്ലാ വര്‍ഷങ്ങളിലും കൃത്യമായി ഓഡിറ്റിങ് നടത്തി കമ്പനി മാനേജര്‍മാര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ജീവനക്കാരന് വേണ്ടി ഹാജരായ ദുബൈയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി ഹാജരാക്കി. ഈ രേഖകള്‍ വിദഗ്ധന്‍ അംഗീകരിച്ചതുകൊണ്ടാണ് പണാപഹരണം നടന്നതായി കണ്ടത്തൊന്‍ കഴിഞ്ഞില്ല എന്ന നിലയില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 
കമ്പനി സ്വകാര്യ ഓഡിറ്ററെ കൊണ്ട്  തയാറാക്കിയ റിപ്പോര്‍ട്ടില്‍  പണാപഹരണം നടന്നതായി പരാമര്‍ശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സ്വകാര്യ വിദഗ്ധന്‍െറ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും കൂടുതല്‍ രേഖകള്‍ പരിശോധിക്കാതെ ധൃതിപിടിച്ച് ഒരാളെ കുറ്റക്കാരനാക്കാന്‍ വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്ന വാദം കോടതി അംഗീകരിച്ചു. എന്നാല്‍ പ്രാഥമിക കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തെി മൂന്നുമാസം ജയില്‍ ശിക്ഷ വിധിച്ചു. 
കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. എന്നാല്‍ ഇതിനെതിരെ ജീവനക്കാരന്‍ ഷാര്‍ജ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി വിശദമായി രേഖകള്‍ പരിശോധിക്കുകയും വാദം കേള്‍ക്കുകയും ചെയ്തതിന് ശേഷമാണ് പ്രതി കുറ്റക്കാരനല്ളെന്ന് കണ്ടത്തെി ജയില്‍ ശിക്ഷയും നഷ്ടപരിഹാരവും റദ്ദാക്കിയത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.