ദുബൈ മാരത്തണില്‍  ഇത്യോപ്യന്‍ വാഴ്ച

ദുബൈ: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാരത്തണ്‍ ഓട്ട മത്സരമായ ദുബൈ മാരത്തണില്‍  ഇത്യോപ്യന്‍ അത്ലറ്റുകളുടെ മേധാവിത്തം. പുരുഷ വനിതാ വിഭാഗത്തില്‍  യഥാക്രമം  ടെസ്ഫായെ അബെറ, ടിര്‍ഫി സെഗായെ എന്നിവര്‍ ഒന്നാമത് ഫിനിഷ് ചെയ്തെന്ന് മാത്രമല്ല രണ്ടു വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരും ഇത്യോപ്യക്കാരായിരുന്നു.
രണ്ടു മണിക്കൂര്‍ 4.24 മിനിറ്റിലാണ് ഇത്യോപ്യക്കാരന്‍ 42 കി.മീ താണ്ടിയത്. നിലവിലെ ചാമ്പ്യന്‍ ലെമി ബെര്‍ഹാനു (2:04:33) രണ്ടാമതും 2014ലെ ചാമ്പ്യന്‍  ടെഗായെ മെക്കോനന്‍ (2:04:46) മൂന്നാമതും ഫിനിഷ് ചെയ്തു. ആദ്യ മൂന്നു സ്ഥാനക്കാര്‍ 2.05 മണിക്കൂറില്‍ ദീര്‍ഘദുര മത്സരം പൂര്‍ത്തിയാക്കിയതിന് പുറമെ ആദ്യത്തെ 30 കി.മീറ്റര്‍ ദൂരം താണ്ടിയത് മൂന്നുപേരും ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വേഗത്തിലാണെന്ന പ്രത്യേകതയും ദുബൈ മാരത്തണിനെ ഇത്തവണ ശ്രദ്ധേയമാക്കി. ഒന്നാമതത്തെിയ അബെറ തന്‍െറ ഏറ്റവും മികച്ച സമയമാണ് ദുബൈയില്‍ രേഖപ്പെടുത്തിയത്. മുംബൈ മാരത്തണിലെ 2.09:46 ആയിരുന്നു അബെറയുടെ ഇതുവരെയുള്ള മികച്ച സമയം.
വനിതകളില്‍ ടിര്‍ഫി സെഗായെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയമാണ് കുറിച്ചത്. 2:19.41 മണിക്കൂറില്‍ ജയിച്ച ടിര്‍ഫി ഒരു മിനിറ്റ് വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനക്കാരി അമനെ ബെറിസോയെ പിന്നിലാക്കിയത്.
ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ കാഷ്പ്രൈസ് ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ സമ്മാനിച്ചു. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് ലോര്‍ഡ് കൂ, യു.എ.ഇ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡ‘ന്‍റ്  അഹ്മദ് അല്‍ കമാലി എന്നിവരും സംബന്ധിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച മാരത്തണില്‍ 30,000 ത്തിലേറെ പേരാണ് പങ്കെടുത്തത്. 10 കി.മീ റോഡ് ഓട്ടവു നാലു കി.മീറ്റര്‍ ഫണ്‍ റണ്ണും ഇതോടൊപ്പം നടന്നിരുന്നു. 
10 കി.മീ മത്സരത്തില്‍ മൊറോക്കോയുടെ സാമിര്‍ ജൗഹര്‍ 28 മിനിറ്റ് 41 സെക്കന്‍ഡില്‍ ഒന്നും ഇത്യോപ്യയുടെ അശനാഫി വെല്‍ഡഗിയോര്‍ഗിസ് 29.31 മിനിട്ടില്‍ രണ്ടും സ്ഥാനത്തത്തെി. വനിതകളില്‍ ഫിന്‍ലന്‍റിന്‍െറ ആന്‍ മാരി ഹൈറൈലനെനും ഇറാനിലെ പാരിസ് അറബും ഒന്നും രണ്ടും സ്ഥാനത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.