ജെറ്റ് എയര്‍വേസില്‍  അഞ്ചു ദിവസം നിരക്കിളവ്

ദുബൈ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി  പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. 
ഈ മാസം 14 മുതല്‍ 18 വരെ അഞ്ചു ദിവസം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും സാര്‍ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ നിരക്കില്‍ 10 ശതമാനം കിഴിവ് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.  ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രീമിയര്‍, ഇക്കോണമി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ലഭിക്കും. 
തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര നെറ്റ്വര്‍ക്കിലേുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ ആനുകൂല്യം. www. jetairways.com എന്ന സൈറ്റിലുടെയാണ് ടിക്കറ്റ് ബുക് ചെയ്യേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.