അബൂദബി: ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യു.എ.ഇയില്‍ കര്‍ശന നിയമം നടപ്പാക്കുന്നു. കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുമതി നല്‍കി. നിയമ ലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ദശലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കാന്‍ ിതില്‍ വ്യവസ്ഥയണ്ട്. ജൂലൈ ഒന്നിന് പുതിയ നിയമം നിലവില്‍ വരും.
യു.എ.ഇ വിപണിയിലത്തെുന്ന ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന നിയമം കഴിഞ്ഞവര്‍ഷം ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പാസാക്കിയിരുന്നു.രാജ്യത്തത്തെുന്ന 80 ശതമാനം ഭക്ഷണവസ്തുക്കളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതത്വം ഉറപ്പുവരുത്തിയവ ആയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
പൊതുജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വിധം രാജ്യത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് പുതിയ നിയമം ഉറപ്പാക്കുന്നത്. സുരക്ഷ അപകടത്തിലാക്കുന്ന ഭക്ഷണം എത്തിക്കുന്ന ഡീലര്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒന്ന് മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. സുരക്ഷ സംബന്ധിച്ച കുറഞ്ഞ വീഴ്ചകള്‍ക്കും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.
പുതിയ നിയമം അനുസരിച്ച് പരിസ്ഥിതി, ജലമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാത്ത ഒരു ഭക്ഷണപദാര്‍ഥവും പരീക്ഷണാടിസ്ഥാനത്തില്‍ പോലും ഇറക്കുമതി ചെയ്യാന്‍ പാടില്ല. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പന്നിയിറച്ചി, ആല്‍ക്കഹോള്‍ എന്നിവയുടെ അംശമടങ്ങിയ ഭക്ഷണം ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ തടവും അഞ്ചുലക്ഷം ദിര്‍ഹവുമാണ് പിഴ. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി ഭക്ഷണവസ്തുക്കള്‍ വിറ്റഴിക്കുന്നവര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.
യു.എ.ഇ വിപണിയിലുള്ള രണ്ട് ലക്ഷം ഉല്‍പന്നങ്ങളില്‍ 6500 എണ്ണം മാത്രമാണ് കേന്ദ്ര ഏജന്‍സിയുടെ നിലവാരം പുലര്‍ത്തുന്നതെന്ന് എഫ്.എന്‍.സി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന 10 ദശലക്ഷം ടണ്‍ ഭക്ഷ്യ വസ്തുക്കളില്‍ മൂന്ന് ശതമാനം മാത്രമാണ് തിരസ്കരിക്കുന്നതെന്ന് ജല പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹമ്മദ് ബിന്‍ ഫഹദ് നേരത്തേ എഫ്.എന്‍.സിയില്‍ വ്യക്തമാക്കിയിരുന്നു.
യു.എ.ഇ നിരാകരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗത്തിനും ലേബലിങിലെ തകരാറാണ് കാരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.