ശൈഖ് മുഹമ്മദിന്‍െറ ‘അല്‍ ഫാരിസി’ന് ഉജ്വല അരങ്ങേറ്റം

ദൂബൈ: തന്‍െറ കവിതയെ ആസ്പദമാക്കിയുള്ള നാടകം അരങ്ങിലേറുന്നത് കാണാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  എത്തി. 
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ റാശിദ് ഹാളില്‍ ബുധനാഴ്ച രാത്രിയാണ് ‘അല്‍ ഫാരിസ്’ (അശ്വരൂഢ യോദ്ധാവ്) സംഗീത ചരിത്ര നാടകം തിങ്ങിനിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്. മകള്‍ ശൈഖ അല്‍ ജലീലക്കൊപ്പം നാടകം കാണാനത്തെിയ ശൈഖ് മുഹമ്മദ് മകള്‍ക്ക് നാടകത്തെക്കുറിച്ച് വിശദീകരിക്കുന്നത് കാണാമായിരുന്നു.
ബ്രാന്‍ഡ് ദുബൈ നിര്‍മിച്ച നാടകം  മാര്‍വാന്‍ റഹ്ബാനിയാണ് സംവിധാനം ചെയ്തത്.  ആധുനിക അറബ് നേതൃത്വത്തിനുള്ള ഉപദേശ കഥയുടെ രൂപത്തില്‍ അവതരിപ്പിച്ച നാടകം പ്രതിസന്ധികള്‍ നിറഞ്ഞ ആധുനിക കാലത്ത് ഏറെ പ്രസക്തമായി. അക്രമവും അരാജകത്വവും നിറഞ്ഞ ലോകത്ത് തന്‍െറ ജനങ്ങളെ സംരക്ഷിക്കാന്‍ നന്മയുടെ പക്ഷത്ത് നിന്ന് പടച്ചട്ടയണിയുന്ന യോദ്ധാവിന്‍െറ യാത്രയാണ് നാടകത്തില്‍ ആവിഷ്കരിക്കുന്നത്. 
മുതിര്‍ന്ന നാടക നടന്‍ ഘസ്സാന്‍ സാലിബയാണ് മുഖ്യവേഷം അണിഞ്ഞത്. വിഖ്യാത അറബ് ഗായിക ബല്‍ക്കീസ്, ഷൂമൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നാടകത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 
ശൈഖ് മുഹമ്മദിന്‍െറ 150ലേറെ കവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത 30 കവിതകളിലെ വരികളാണ് നാടകമായി മാറ്റിയത്. കൂടുതലും ശൈഖ് മുഹമ്മദ് തന്നെ തെരഞ്ഞെടുത്തതായിരുന്നു. ദുബൈയുടെ സമ്പന്നമായ സാംസ്കാരിക, ്രകിയ്ത്മ മുഖത്തെ അനാവരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള മുഖ്യ പദ്ധതിയുടെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്‍െറ കവിതയുടെ നാടകാവിഷ്കാരം നടത്തിയതെന്ന് ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മോണ അല്‍ മര്‍റി പറഞ്ഞു. ഒരു വര്‍ഷത്തെ മുന്നൊരുക്കുങ്ങള്‍ക്ക് ശേഷമാണ് കവിതയുടെ നാടകാവിഷ്കാരം വേദിയിലത്തെിച്ചത്.  
 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ അരങ്ങിലും 700 ഓളം പേര്‍ അണിയറയിലും നാടകത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. നാടകത്തിനൊപ്പം പിന്‍ തിരശ്ശീലയില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ ബെയ്റൂത്ത്, ലണ്ടന്‍, കീവ്, ക്വലാലംപൂര്‍ എന്നിവി ടങ്ങള്‍ വരെ സഞ്ചരിച്ചു.  അറബിയിലാണ് നാടകമെങ്കിലും മറ്റുള്ളവര്‍ക്കും മനസ്സിലാക്കാനായി ഇംഗ്ളീഷില്‍ കഥാവിവരണം നടത്തുന്നുണ്ട്.
ശനിയാഴ്ച വരെ നാടകം അരങ്ങേറും. ദിവസവും 6.30ന് തിരശ്ശീല ഉയരും.195 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.